കീവ്: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് അവസാനമാകുമെന്ന പ്രതീക്ഷയില്‍ മൂന്നാംവട്ട സമാധാന ചര്‍ച്ച ആരംഭിച്ചു. ബെലാറൂസിലാണ് ചര്‍ച്ച ആരംഭിച്ചത്. ഇരു രാജ്യങ്ങളുടേയും പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. രണ്ടാം ഘട്ട ചര്‍ച്ചയില്‍ ധാരണയായ മനുഷ്യത്വ ഇടനാഴിക്കെതിരെ യുക്രെയ്ന്‍ ആരോപണങ്ങളുമായി എത്തിയതിന്റെ പിന്നാലെയാണ് മൂന്നാം വട്ട ചര്‍ച്ച ആരംഭിച്ചത്.
Read Also :സ്ത്രീകളെ പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ തട്ടിയെടുക്കൽ : യുവാവ് അറസ്റ്റിൽ
6 മനുഷ്യത്വ ഇടനാഴികളും റഷ്യയിലേക്കാണെന്ന് യുക്രെയ്ന്‍ ചൂണ്ടിക്കാട്ടിയിരുന്നു. രക്ഷാ ദൗത്യത്തിനായി റഷ്യയിലേക്ക് മാത്രം ഇടനാഴി തുറന്ന തീരുമാനം, അധാര്‍മ്മികമാണെന്നും യുക്രെയ്ന്‍ ആരോപിച്ചു.
അതേസമയം, റഷ്യയുടേയും യുക്രെയ്ന്റെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ വ്യാഴാഴ്ച ചര്‍ച്ച നടത്തും. തുര്‍ക്കിയിലെ അന്താലിയയില്‍ വച്ചാകും ചര്‍ച്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ രണ്ടു തവണയും ഇരു രാജ്യങ്ങളുടേയും പ്രതിനിധി സംഘങ്ങള്‍ തമ്മില്‍ രഹസ്യ കേന്ദ്രത്തില്‍ വെച്ച് സമാധാനചര്‍ച്ച നടത്തിയെങ്കിലും പ്രതീക്ഷിച്ച ഫലം ഉണ്ടായിരുന്നില്ല. യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യം റഷ്യ അംഗീകരിച്ചില്ലെങ്കിലും യുക്രെയ്‌നിലെ സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ മനുഷ്വത്വ ഇടനാഴിയൊരുക്കാന്‍ രണ്ടാംവട്ട ചര്‍ച്ചയില്‍ ധാരണയായിരുന്നു. തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പാലിക്കുകയും ചെയ്തു.
Post Your Comments