Latest NewsUAENewsInternationalGulf

യുക്രൈന് സഹായവുമായി യുഎഇ: അഭയാർത്ഥികൾക്കായി 30 ടൺ വൈദ്യ സഹായം എത്തിച്ചു

അബുദാബി: യുക്രൈന് സഹായവുമായി യുഎഇ. അഭയാർത്ഥികൾക്കായി 30 ടൺ വൈദ്യസഹായം യുഎഇയിൽ നിന്നും യുക്രൈനിലേക്ക് കയറ്റി അയച്ചു. അവശ്യ മരുന്നുകളും മറ്റ് മെഡിക്കൽ സപ്ലൈകളുമാണ് യുക്രൈനിലേക്ക് യുഎഇ കയറ്റി അയച്ചത്.

Read Also: ദുബായ് എക്‌സ്‌പോ വേദിയ്ക്ക് സമീപം മോക് ഡ്രിൽ അവതരിപ്പിച്ച് യുഎഇ

പോളണ്ടിലേക്കാണ് യുഎഇ വൈദ്യസഹായം എത്തിക്കുന്നത്. പോളണ്ട് യുക്രൈന് അധികാരികൾക്ക് യുഎഇയുടെ സഹായം കൈമാറും. അതേസമയം, യുക്രൈനിലെ ദുരിതബാധിതർക്ക് യുഎഇ മാനുഷിക സഹായം പ്രഖ്യാപിച്ചിരുന്നു. 50 ലക്ഷം ഡോളറിന്റെ സഹായമാണ് യുഎഇ പ്രഖ്യാപിച്ചത്. യുണൈറ്റഡ് നേഷൻസിന്റെ ഹ്യുമാനിറ്റേറിയൻ ഫ്ളാഷ് അപ്പീലിനും യുക്രൈനായുള്ള റീജിയണൽ റെഫ്യൂജി റെസ്‌പോൺസ് പ്ലാനിനുമാണു യുഎഇ സംഭാവന നൽകിയത്.

Read Also: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സ്വന്തം സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയത് ഫ്‌ളാറ്റ് നിര്‍മാതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button