ദോഹ: ഖത്തർ മ്യൂസിയത്തിന്റെ കീഴിലെ വിവിധ മ്യൂസിയങ്ങളിൽ നടക്കുന്ന എല്ലാ കലാ പ്രദർശനങ്ങളിലും പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം. മ്യൂസിയങ്ങളിൽ നടക്കുന്ന എല്ലാ കലാപ്രദർശനങ്ങളിലേക്കും ഈ മാസം സൗജന്യമായി പ്രവേശിക്കാമെന്ന് അധികൃതർ അറിയിച്ചു.
ശനി മുതൽ ഞായർ വരെ രാവിലെ 9.00 മുതൽ രാത്രി 7.00 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 1.30 മുതൽ രാത്രി 7.00 വരെയുമാണ് പ്രവേശനം. സൗജന്യ ടിക്കറ്റുകൾക്കായി https://qm.org.qa/en/ എന്ന വെബ്‌സൈറ്റിൽ ബന്ധപ്പെടാം. വിദ്യാർത്ഥികൾക്കായി വെർച്വൽ കലാ ശിൽപശാലകളും വ്യാഴാഴ്ച നടക്കും. രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയാണ് ശിൽപശാല.
ഗാലറി അൽ റാവിഖിൽ വിഖ്യാത കലാകാരൻ ജെഫ് കൂൺസിന്റെ ലോസ്റ്റ് ഇൻ അമേരിക്ക, ഫയർ സ്റ്റേഷനിലെ ഗാരേജ് ഗാലറിയിൽ വിർജിൽ അബ്ലോഹിന്റെ ഫിഗേഴ്സ് ഓഫ് സ്പീച്ച്, മത്താഫ്-അറബ് മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ കാദർ അത്തിയയുടെ ഓൺ സൈലൻസ്, മിഷ്റെബ് ഡൗൺടൗൺ ദോഹയിലെ എം7 ൽ ക്രിസ്ത്യൻ ദയറിന്റെ ഡിസൈനർ ഓഫ് ഡ്രീംസ് എന്നീ പ്രദർശനങ്ങളാണ് നടക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Read Also: വെടിനിർത്തൽ പരാജയമെന്ന് ഇന്ത്യ, മനുഷ്യത്വ ഇടനാഴികൾ എല്ലാം തുറക്കുന്നത് റഷ്യയിലേക്കെന്ന് ഉക്രൈൻ
Post Your Comments