തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് ഡൽഹി ബ്യൂറോ റിപ്പോര്‍ട്ടറുമായ പി.ആര്‍. സുനില്‍ കൈരളി ടിവിയിലേക്ക് എന്ന് റിപ്പോർട്ടുകൾ. കൈരളിയിലെ മാധ്യമ പ്രവര്‍ത്തകർ പി.ആര്‍. സുനിലിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകള്‍ സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുന്നുണ്ട്. സുനിൽ, ഏഷ്യാനെറ്റ് വിടുകയാണെന്ന് അടുത്തിടെ വാർത്തകൾ പ്രചരിച്ചിരുന്നു.
അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ആണ് പി.ആര്‍. സുനില്‍ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നും രാജിവെക്കുന്നതെന്നായിരുന്നു പ്രചരിച്ചത്. ഇത് സംബന്ധിച്ച വാർത്തകൾ പുറത്തു വന്നിരുന്നുവെങ്കിലും, സുനിലിന്റെ രാജിയുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഉണ്ടായില്ല. നേരത്തെ, ഏഷ്യാനെറ്റിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തില്‍ നിന്നും 48 മണിക്കൂര്‍ സംപ്രേഷണ വിലക്ക് നേരിടേണ്ടി വന്നത് ഡൽഹി കലാപ കാലത്ത് ആർ.എസ്.എസിനെതിരെ പി.ആര്‍. സുനിലിൽ നടത്തിയ റിപ്പോർട്ടുകളായിരുന്നു.
Also Read:‘ജംഷാദ് ഇങ്ങനെ തോണ്ടിക്കൊണ്ടിരിക്കുന്നു’: ദുരൂഹത വർധിപ്പിച്ച് റിഫ മെഹ്നുവിന്റെ ഓഡിയോ സന്ദേശം
സി.എ.എ – എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭങ്ങള്‍, ഹാത്രാസ് കൂട്ടബലാല്‍സംഗം, കര്‍ഷക സമരം എന്നീ വിഷയങ്ങളിലെല്ലാം കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ ആയിരുന്നു സുനിൽ നടത്തിയിരുന്നത്. ഇവയോട് ഏഷ്യാനെറ്റ് മാനേജ്മെന്റ് എതിപ്പ് പ്രകടിപ്പിക്കുകയും പി.ആര്‍. സുനിലിന് മേല്‍ മാനേജ്മെന്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു എന്നായിരുന്നു റിപ്പോർട്ട്. ഇതേത്തുടർന്ന് സുനിൽ രാജി വെയ്ക്കുകയായിരുന്നുവത്രെ.16 വര്‍ഷത്തിലേറെയായി ഡൽഹിയിൽ മാധ്യമപ്രവര്‍ത്തകനായ പി.ആര്‍. സുനില്‍ സുപ്രീം കോടതി ലേഖകനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
Post Your Comments