ഷാർജ: ഷാർജ ഹെറിറ്റേജ് ഡേയ്സ് മാർച്ച് 10 ന് ആരംഭിക്കും. ‘പൈതൃകവും ഭാവിയും’ എന്ന ആശയത്തിലൂന്നിയാണ് ഈ വർഷത്തെ ഷാർജ ഹെറിറ്റേജ് ഡെയ്സ് സംഘടിപ്പിക്കുന്നത്. മാർച്ച് 28 വരെയാണ് ഷാർജ ഹെറിറ്റേജ് ഡേയ്സ് നടക്കുകയെന്ന് അധികൃതർ അറിയിച്ചു. മേളയുടെ അവസാന ഘട്ട തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. പൈതൃക കാഴ്ച്ചകളുടെ വിസ്മയങ്ങളൊരുക്കുന്ന വേദിയായിരിക്കും ഷാർജ ഹെറിറ്റേജ് ഡേയ്സ്.
സന്ദർശകർക്ക് യുഎഇയുടെ ചരിത്രം, സംസ്കാരം, ആചാരങ്ങൾ, കല, സാഹിത്യം മുതലായവയെ അടുത്തറിയുന്നതിന് ഈ പ്രദർശനം സഹായിക്കും. 2003-ലാണ് ഈ മേള ആദ്യമായി സംഘടിപ്പിച്ചത്. നിലവിൽ, ലോക പൈതൃകത്തെ ഷാർജയിലേക്ക് ആനയിക്കുന്ന രീതിയിൽ ആഗോള പങ്കാളിത്തമുള്ള ഒരു സാംസ്കാരിക പൈതൃകമേള എന്ന നിലയിലേക്ക് ഷാർജ ഹെറിറ്റേജ് ഡേയ്സ് ഉയർന്നിട്ടുണ്ട്.
ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജാണ് മേള സംഘടിപ്പിക്കുന്നത്.
Post Your Comments