ന്യൂഡൽഹി: സുരക്ഷാ ക്ലിയറന്‍സില്ലാ എന്നതിന്റെ പേരിൽ മീഡിയവണ്‍ സംപ്രേക്ഷണ വിലക്കിനെതിരെ നല്‍കിയ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടും. ചാനലിന്റെ സംപ്രേഷണം വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കഴിഞ്ഞ ജനുവരി 31നാണ് വിലക്കിയത്.
മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്തഗി, ദുഷ്യന്ത് ദാവെ, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവരാണ് സുപ്രീംകോടതിയില്‍ ഹാജരാവുക. ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, ഹിമ കോഹ്ലി എന്നിവര്‍ അടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് അടിയന്തിരമായി ഹര്‍ജി പരിഗണിക്കാന്‍ ആവശ്യപ്പെടുക.
Read Also: കേരള ബജറ്റിൽ പുതിയ നികുതി നിർദ്ദേശങ്ങൾ പ്രതീക്ഷിക്കാമെന്ന് വിദഗ്ധർ: നികുതി വർദ്ധനവ് അനിവാര്യം
എന്നാൽ, കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു.
Post Your Comments