ErnakulamLatest NewsKeralaNattuvarthaNews

കുടുംബ വഴക്ക് : ഭാര്യവീട്ടില്‍ സ്വയം തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

ഇടുക്കി കൊന്നത്തടി സ്വദേശി ബിനു (35) ആണ് മരിച്ചത്

കോതമംഗലം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യവീട്ടില്‍ എത്തിയ യുവാവ് സ്വയം തീകൊളുത്തി ജീവനൊടുക്കി. ഇടുക്കി കൊന്നത്തടി സ്വദേശി ബിനു (35) ആണ് മരിച്ചത്. ഭാര്യയും മകനും കുടുംബവും താമസിച്ചിരുന്ന നെല്ലിമറ്റം കണ്ണാടിക്കോട് വാടകവീട്ടില്‍ എത്തിയാണ് ബിനു ആത്മഹത്യ ചെയ്തത്.

ബിനുവും ശരണ്യയുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷത്തോളമാകുന്നു. ഇവര്‍ക്ക് എട്ട് വയസുള്ള ഒരു മകനുണ്ട്. കുടുംബ വഴക്കിനെ തുടർന്ന്, കുറച്ച്‌ ദിവസങ്ങളായി ഇരുവരും പിണങ്ങി താമസിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന്, ശരണ്യയും മകനേയും കൂട്ടി പിതാവിനൊപ്പം നെല്ലിമറ്റത്ത് വാടക വീട്ടിലാണ് താമസം.

കഴിഞ്ഞ ദിവസം കുട്ടിയെ കാണാന്‍ ബിനു വാടക വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍, വീട്ടുകാര്‍ കുട്ടിയെ കാണിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന്, തര്‍ക്കമുണ്ടാവുകയും സംഭവത്തില്‍ പൊലീസ് ഇടപെടല്‍ ഉണ്ടായതോടെ ബിനു നിരാശനായി തിരിച്ചു പോകുകയുമായിരുന്നു. ഇന്ന് നെല്ലിമറ്റത്തെ വീട്ടില്‍ ഭാര്യയും മകനും ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ബിനു ഭാര്യവീട്ടില്‍ എത്തിയത്.

Read Also : നാറ്റോ അംഗത്വം വേണ്ടെന്നു പറഞ്ഞു : എംപിയെ വേട്ടയാടി സെലൻസ്കി ഭരണകൂടം

എന്നാൽ, വീട്ടില്‍ ആരെയും കാണാതായതോടെ ഭാര്യയുമായി ബിനു മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും, ഇതും നടക്കാതെ വന്നതോടെ നിരാശനായാട്ടാണ് ബിനു ജീവനൊടുക്കിയത്. തീയാളി പടര്‍ന്നതിനെ തുടര്‍ന്ന്, ജനല്‍ ചില്ലുകള്‍ പൊട്ടിത്തകര്‍ന്നിട്ടുണ്ട്.

ബിനു സംഭവ സ്ഥലത്തു വച്ചു തന്നെ മരണമടഞ്ഞു. ഊന്നുകല്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദ്ദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button