
കീവ്: ഉക്രൈൻ നാറ്റോയിൽ അംഗമാകരുതെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ട എംപിയെ വേട്ടയാടി സെലൻസ്കി ഭരണകൂടം. ഉക്രൈൻ പാർലമെന്റ് അംഗമായ ഇല്യ കിവയെയാണ് സോഷ്യൽ മീഡിയയിലെ പോസ്റ്റിന്റെ പേരിൽ ഭരണകൂടം വേട്ടയാടുന്നത്.
‘ഉക്രൈൻ പൗരനായ എനിക്ക്, ഈ രാജ്യം നാറ്റോ അംഗമാകുന്നത് താല്പര്യമില്ല. കിഴക്കിനും പടിഞ്ഞാറിനും ഇടയിൽ, ഒരു പാലമായി ഉക്രൈൻ വർത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്’ എന്ന് കിവ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് ഭരണകൂടത്തെയും സെലൻസ്കി നിയന്ത്രിത കോടതികളെയും ചൊടിപ്പിച്ചത്.
റഷ്യൻ ആക്രമണകാരികളെ ഉക്രൈൻ മണ്ണിലേക്ക് ക്ഷണിക്കുകയാണ് എംപി ചെയ്തതെന്നും, ഇത് രാജ്യദ്രോഹം ആണെന്നും സ്ക്രീൻ പ്രോസിക്യൂട്ടർ ജനറൽ ഐറീന വെനെഡിക്റ്റോവ ആരോപിച്ചു. റഷ്യൻ അനുകൂല നിലപാടാണ് ഇതെന്നും, ഇതുമൂലം ഉക്രൈൻ പൗരന്മാർ രാജ്യം വിടേണ്ടി വന്നുവെന്നും വെനെഡിക്റ്റോവ പറയുന്നു.
അടുത്തിടെ നടന്ന ഒരു ഇന്റർവ്യൂവിൽ, സെലൻസ്കിയെ നാറ്റോ കബളിപ്പിച്ചതാണെന്നും, റഷ്യൻ ആക്രമണത്തിന് ചൂണ്ടയിലെ ഇരയായി ഉക്രൈനെ അമേരിക്ക ഉപയോഗിച്ചതാണെന്നും കിവ ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments