കോട്ടയം: സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരനെ വെടിവച്ചുകൊന്നു. കരിമ്പാനായിൽ രഞ്ജു കുര്യനാണ് മരിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം.
സഹോദരൻ ജോർജ് കുര്യനാണ് രഞ്ജുവിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇവരുടെ മാതൃസഹോദരൻ മാത്യൂ സ്കറിയക്കും വെടിയേറ്റു.
Read Also : ശവക്കുഴിയിലല്ലാതെ ശാന്തി കിട്ടുന്ന ഒരിടം ഉണ്ടാകുമെന്ന് കരുതേണ്ട: രൂക്ഷമായ പ്രതികരണവുമായി സെലന്‍സ്കി
ഇവരുടെ ഊട്ടിയിലെ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവയ്പിലേക്ക് നയിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments