Latest NewsNewsIndia

കാമുകിയെ സ്വന്തമാക്കാൻ പെണ്ണാകാനും തയ്യാറായി യുവാവ്, ലിംഗമാറ്റ ശാസ്ത്രക്രിയ പൂർണമാകുന്നതിന് മുൻപ് കാമുകി ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: കാമുകിക്കൊപ്പം കഴിയാൻ ലിംഗമാറ്റത്തിന് വിധേയനാകാനും തയ്യാറായ യുവാവിന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഡൽഹി സ്വദേശിയായ യുവാവും മധ്യപ്രദേശ് സ്വദേശിയായ യുവതിയും ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്. കാമുകിക്കൊപ്പമാണ് കഴിഞ്ഞ കുറേ നാളുകളായി യുവാവ് താമസിച്ച് പോന്നിരുന്നത്. കാമുകിയെ വിവാഹം ചെയ്യുന്നതിനായാണ് യുവാവ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പെൺകുട്ടി ആകാൻ തീരുമാനിച്ചത്. എന്നാൽ, യുവാവിന്റെ വീട്ടുകാർ കാര്യങ്ങളറിഞ്ഞതോടെ എല്ലാം കൈവിട്ടു പോവുകയായിരുന്നു.

മുപ്പതുകാരിയായ യുവതി വിവാഹിതയാണ്. രണ്ട് വർഷം മുമ്പ് കൊവിഡ് ബാധിച്ച് യുവതിയുടെ ഭർത്താവ് മരിച്ചു. ഒരു മകളുമുണ്ട്. ആറുമാസം മുമ്പാണ് ഇരുവരും കണ്ടുമുട്ടിയത്. യുവതി മകൾക്കൊപ്പം തനിച്ചാണ് താമസിക്കുന്നത്. സൗഹൃദം പ്രണയമായി മാറി. യുവാവ് യുവതിയുടെ വീട്ടിലേക്ക് താമസം മാറി. ഇതിനിടയിൽ, തന്നെ വിവാഹം ചെയ്യാൻ യുവാവ് ആവശ്യപ്പെട്ടു. എന്നാൽ, യുവതി ഇത് നിരസിച്ചു. മരിച്ചുപോയ തന്റെ ഭർത്താവ് തന്നെ വളരെയധികം സ്നേഹിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. പക്ഷെ, പിന്തിരിയാൻ യുവാവ് തയ്യാറായില്ല. യുവാവ് നിരന്തരം വിവാഹാഭ്യർത്ഥന നടത്തിക്കൊണ്ടേ ഇരുന്നു. ഒടുവിൽ, കാമുകിയെ സ്വന്തമാക്കാൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ വരെ യുവാവ് തയ്യാറായി.

Also Read:അന്താരാഷ്ട്ര വനിതാ ദിനം : വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നാളെ വനിതകള്‍ക്ക് പ്രവേശനം സൗജന്യം

അദ്ദേഹം ഡോക്ടറുമായി ബന്ധപ്പെടുകയും ലിംഗമാറ്റം ലഭിക്കുന്നതിനായുള്ള ചികിത്സ ആരംഭിക്കുകയും ചെയ്തു. ആദ്യ ഘട്ടത്തിൽ ഹോർമോൺ മാറാനുള്ള മരുന്നുകൾ കഴിക്കണമായിരുന്നു. ഒരു മാസത്തോളമായി ഈ മരുന്ന് കഴിക്കുകയായിരുന്നു. അതിൽ വളരെയധികം മാറ്റം വന്നു. നിലവിൽ, ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും ഹോർമോണുകൾ അവന്റെ ശരീരത്തിൽ വന്നിട്ടുണ്ട്. പെൺകുട്ടിയെ പോലെയാണ് യുവാവ് ഇപ്പോൾ പെരുമാറുന്നത്. ഇതിന് പിന്നാലെ, യുവതി ഇയാളുമായി അകന്നു. മകനിൽ വന്ന മാറ്റങ്ങൾ കണ്ട മാതാപിതാക്കൾ, ഇദ്ദേഹത്തെ കൗൺസിലിംഗിന് കൊണ്ടുപോയി. അങ്ങനെയാണ്, സംഭവങ്ങൾ പുറത്തറിയുന്നത്. ചികിത്സ നിർത്തിവെയ്ക്കാൻ മാതാപിതാക്കൾ മകനോട് അപേക്ഷിച്ചു. ലിംഗമാറ്റത്തിനുള്ള യുവാവിന്റെ ചികിത്സ തൽക്കാലം പാതിവഴിയിൽ നിർത്തിയിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button