News

ഉക്രൈൻ ജനതയെ പിന്തുണച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി: സെലെൻസ്‌കി

കീവ്: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിനിടയിൽ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി സന്ധി സംഭാഷണത്തിന് തയ്യാറായ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദിയറിയിച്ച് ഉക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. റഷ്യൻ ആക്രമണത്തെ ഉക്രൈൻ പ്രതിരോധിക്കുന്നതിനെക്കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയതായി സെലെൻസ്‌കി വ്യക്തമാക്കി.

യുദ്ധ സമയത്ത് തങ്ങളുടെ പൗരന്മാർക്ക് നൽകിയ സഹായത്തിനും, റഷ്യയുമായി സമാധാന സംഭാഷണം നയിക്കാനുള്ള ഉക്രൈന്റെ പ്രതിബദ്ധതയെയും ഇന്ത്യൻ പ്രധാനമന്ത്രി അഭിനന്ദിച്ചതായി വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. ഉക്രേനിയൻ ജനതയ്‌ക്കുള്ള ഇന്ത്യയുടെ പിന്തുണയ്‌ക്ക് നന്ദിയുണ്ടെന്നും സെലെൻസ്‌കി കൂട്ടിച്ചേർത്തു.

‘എന്റെ ശരീരത്തിലെ ഓരോ ടാറ്റൂവും എന്റെ ജീവിതത്തിന്റെ ഏടുകളാണ്’: എല്ലാവരും മോശക്കാരല്ലെന്ന് ജസ്ല മാടശ്ശേരി

‘റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കുന്നതിനെക്കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. യുദ്ധസമയത്ത് ഇന്ത്യൻ പൗരന്മാർക്ക് നൽകിയ സഹായത്തെയും റഷ്യയുമായി സമാധാന സംഭാഷണം നയിക്കാനുള്ള ഉക്രൈന്റെ പ്രതിബദ്ധതയെയും ഇന്ത്യൻ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഉക്രൈൻ ജനതയ്ക്ക് ഇന്ത്യ നൽകിയ പിന്തുണയ്ക്ക് നന്ദി’, സെലെൻസ്‌കി ട്വിറ്ററിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button