കീവ്: ഉക്രൈനിൽ കുടുങ്ങിയവർക്ക് ആശ്വാസകരമായിരുന്നു റഷ്യയുടെ വെടിനിർത്തൽ പ്രഖ്യാപനം. എന്നാൽ, ഉക്രൈന്‍ തലസ്ഥാനമായ കീവ് ഉള്‍പ്പെടെയുള്ള നാല് നഗരങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മനുഷ്യത്വ ഇടനാഴിക്കെതിരെ വിമര്‍ശനവുമായി ഉക്രൈന്‍ രംഗത്ത്. എല്ലാ ഇടനാഴികളും തുറക്കുന്നത് റഷ്യയിലേക്കാണെന്നും അതുകൊണ്ട്, റഷ്യക്കാർക്ക് മാത്രമാണ് ഉപകാരമുണ്ടാവുക എന്നും ഉക്രൈൻ ആരോപിക്കുന്നു. ആറ് ഇടനാഴികളാണ് ഉക്രൈനില്‍ റഷ്യ തുറന്നിട്ടുള്ളത്.
കീവിന് പുറമെ മരിയുപോള്‍, ഖാര്‍കീവ്, സുമി എന്നിവിടങ്ങളിലാണ് മനുഷ്യത്വ ഇടനാഴിക്ക് വേണ്ടി ഭാഗമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷമാണ് റഷ്യ ഇടനാഴികള്‍ തുറന്നത്. രക്ഷാപ്രവർത്തനത്തിനായുള്ള മൂന്നാമത്തെ ശ്രമം എന്നായിരുന്നു ഇതിനെ റഷ്യ വിശേഷിപ്പിച്ചത്. എന്നാൽ, റഷ്യയുടെ വെടിനിർത്തൽ പ്രഖ്യാപനത്തെ ഇന്ത്യ രൂക്ഷമായി വിമർശിക്കുകയാണ് ചെയ്യുന്നത്. റഷ്യ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പരാജയമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. തുടർന്ന്, സുമിയിൽ നിന്നും ആരംഭിച്ച രക്ഷാപ്രവർത്തനം ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചു.
ബസ് പോകേണ്ട വഴികളില്‍ എല്ലാം ഇപ്പോഴും സ്‌ഫോടനം നടക്കുന്നതായി എംബസി പ്രതികരിച്ചു. വിദ്യാര്‍ത്ഥികളോട് സുരക്ഷിത സ്ഥലങ്ങളില്‍ കഴിയാനും പുതിയ ഉത്തരവ് ലഭിക്കുന്നത് വരെ നിലവില്‍ കഴിയുന്ന ഇടങ്ങളില്‍ തുടരാനും എംബസി നിര്‍ദേശിച്ചു. അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ഏകദേശം ഒരു മണിക്കൂറോളം നീണ്ട ടെലിഫോൺ സംഭാഷണത്തിനൊടുവിൽ, ഇന്ത്യയ്ക്ക് അനുകൂലമായ മറുപടി പുടിനിൽ നിന്നും ലഭിച്ചതായാണ് സൂചന. സെലന്‍സ്‌കിയുമായി ചര്‍ച്ചകള്‍ നടത്തണമെന്ന് പുടിനോട് മോദി ആവശ്യപ്പെട്ടു.
ജനങ്ങളെ ഒഴിപ്പിക്കുന്നതിന് സൗകര്യമൊരുക്കുന്നതിന് വേണ്ടിയായിരുന്നു വെടിനിർത്തൽ എന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം മരിയുപോളിലും റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കുറച്ച് സമയത്തിനകം തന്നെ റഷ്യ വെടിനിര്‍ത്തല്‍ ലംഘിച്ചതായും അതുകൊണ്ട് ജനങ്ങളെ ഒഴിപ്പിക്കുന്നത് പൂര്‍ണമാക്കാന്‍ സാധിച്ചില്ലെന്നും ഉക്രൈന്‍ അധികൃതര്‍ ആരോപിച്ചിരുന്നു. സമാന ആരോപണമാണ് ഇന്ന് ഇന്ത്യ ഉന്നയിക്കുന്നത്.
Post Your Comments