
തിരുവനന്തപുരം: നെയ്യാറ്റിൻകര കീഴാറൂരിൽ ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. പശുവണ്ണറ സ്വദേശിയും ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ പ്രേംരാഗിനാണ് തലയ്ക്ക് വെട്ടേറ്റത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ പ്രേംരാഗിനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Post Your Comments