CinemaMollywoodLatest NewsKeralaNewsEntertainment

പൃഥ്വിരാജ് മുതൽ ആഷിഖ് അബു വരെ, ഭദ്രൻ മുതൽ ഷാജി കൈലാസ് വരെ: കൂടെ നിന്നവരുടെ പേര് വെളിപ്പെടുത്തി ഭാവന

കൊച്ചി: താൻ ഇരയല്ലെന്നും അതിജീവതയാണെന്നും തുറന്നു പറഞ്ഞ് നടി ഭാവന. അഞ്ച് വർഷത്തെ മൗനം വെടിഞ്ഞ്, പ്രമുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയായ ബര്‍ക്ക ദത്ത് നടത്തുന്ന ‘വി ദി വുമണ്‍’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഭാവന. തനിക്ക് പിന്തുണയുമായി ചില നല്ല സുഹൃത്തുക്കൾ വന്നിരുന്നുവെന്നും പലരും തനിക്ക് അവസരങ്ങൾ മുന്നോട്ട് വെച്ചുവെന്നും താരം തുറന്നു പറയുന്നു. ആഷിഖ് അബുവിനേയും പൃഥ്വിരാജിനേയും പോലെ നിരവധിപ്പേർ മലയാളത്തിലേക്ക് തിരികെ വരണമെന്ന് ആവശ്യപ്പെട്ടെങ്കിലും മലയാള സിനിമയിലേക്ക് മടങ്ങാനുള്ള ബുദ്ധിമുട്ട് മൂലം ആ അവസരങ്ങൾ നിഷേധിക്കുകയായിരുന്നു എന്ന് നടി പറയുന്നു.

Also Read:സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

തന്നെ പിന്തുണച്ച എല്ലാവര്‍ക്കും ഭാവന നന്ദി അറിയിക്കുകയും ചെയ്തു. ‘നിരവധി പേര്‍ എനിക്ക് പിന്തുണയറിയിച്ചിരുന്നു. എന്നോടൊപ്പം നിന്നവര്‍ക്ക് നന്ദി അറിയിക്കുകയാണ്. കേസില്‍ വിജയം കാണുന്നത് വരെ പോരാട്ടം തുടരും. എനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ട്. ആ സംഭവത്തിന് ശേഷവും ചിലർ എനിക്ക് അവസരങ്ങൾ നൽകിയിരുന്നു. ഞാൻ മലയാളത്തിലേക്ക് തിരിച്ചു വരണമെന്ന് പലരും ശഠിച്ചിട്ടുണ്ട്. ആഷിഖ് അബു, പൃഥ്വിരാജ്, ജിനു എബ്രഹാം, ഭദ്രൻ സാർ, ഷാജി കൈലാസ് സാർ, ജയസൂര്യ തുടങ്ങിയവർ എനിക്ക് അവസരങ്ങൾ നൽകിയിരുന്നു. എന്നാൽ വീണ്ടും അതേ ഇൻഡസ്ട്രിയിലേക്ക് വരാനുള്ള ബുദ്ധിമുട്ട് മൂലം അഞ്ച് വർഷത്തോളം അത് എനിക്ക് നിരസിക്കേണ്ടി വന്നു. ഇവരൊക്കെ എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു’, ഭാവന പറഞ്ഞു.

‘ഇപ്പോഴും എനിക്ക് പേടിയുണ്ട്. നീതിക്ക് വേണ്ടി പോരാടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഞാന്‍ തെറ്റുകാരിയല്ലെന്ന് തെളിയിക്കണം. എന്റെ ഭര്‍ത്താവിന്റേതായാലും സുഹൃത്തുക്കളുടേതായാലും അങ്ങനെ എന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേരുടെ പിന്തുണ എനിക്കുണ്ട്. ട്രാവല്‍ ചെയ്യുന്ന സമയത്തൊക്കെ ആളുകള്‍ എന്നെ കെട്ടിപ്പിടിക്കുകയും പിന്തുണയറിയിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. എനിക്ക് നീതി കിട്ടാന്‍ അവര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്,’ താരം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button