Latest NewsNewsInternational

‘റഷ്യയിൽ നിൽക്കണ്ട, എത്രയും പെട്ടന്ന് രാജ്യം വിടണം’: റഷ്യയിൽ കഴിയുന്ന പൗരന്മാരോട് അമേരിക്ക

കീവ്: യുക്രൈന്‍- റഷ്യന്‍ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഉടന്‍ തന്നെ റഷ്യ വിടാന്‍ പൗരന്മാരോട് നിര്‍ദേശിച്ച് അമേരിക്ക. നേരത്തെ കാനഡയും സമാനമായ നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു.

അനുകൂലമായ സാഹചര്യം പ്രയോജനപ്പെടുത്തി ഉടന്‍ തന്നെ രാജ്യം വിടാനാണ് നിര്‍ദേശം. നിലവില്‍, റഷ്യയില്‍ നില്‍ക്കുന്നതില്‍ ഭീഷണി നിലനില്‍ക്കുന്നില്ല. എന്നാല്‍, സാഹചര്യം എപ്പോള്‍ വേണമെങ്കിലും വഷളാവാം എന്ന് സൂചന നല്‍കുന്നതാണ് അമേരിക്കയുടെയും കാനഡയുടെയും മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.

Read Also  :  റഷ്യ യുദ്ധം തുടരുന്നത് ലോകത്തിനെ തന്നെ പ്രതിസന്ധിയിലാക്കും, ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഇടപെടണം: ലിത്വാനിയൻ അംബാസിഡർ

അതേസമയം,യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഇതുവരെ, 351 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള മനുഷ്യാവകാശ കമ്മീഷണര്‍ അറിയിച്ചത്. റഷ്യന്‍ തലസ്ഥാനമായ കീവിന് തൊട്ടരികില്‍ റഷ്യന്‍ സൈന്യം എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ചെര്‍ണീവ് അടക്കം വിവിധ പ്രദേശങ്ങളില്‍ റഷ്യയുടെ ഷെല്ലാക്രമണം തുടരുകയാണ്. അതിനിടെയാണ് പൗരന്മാര്‍ക്ക് അമേരിക്ക നിര്‍ദേശം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button