ടിറാന: യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തില്‍ പ്രതിഷേധിച്ച്, റഷ്യന്‍ എംബസി സ്ഥിതിചെയ്യുന്ന തെരുവിന് ‘ഫ്രീ യുക്രൈന്‍’ എന്ന് പേര് നൽകി അല്‍ബേനിയ. അല്‍ബേനിയയുടെ തലസ്ഥാനമായ ടിറാനയിലെ റഷ്യന്‍, യുക്രൈന്‍ എംബസികള്‍ സ്ഥിതിചെയ്യുന്ന തെരുവിനെ ഫ്രീ യുക്രൈന്‍ എന്ന് പുനര്‍നാമകരണം ചെയ്യുകയാണെന്ന് ടിറാന മേയര്‍ എറിയോണ്‍ വെലിയാജ് ഇന്ന് അറിയിച്ചു.
പുതിയ പേര് ഇവിടെ സ്ഥിതി ചെയ്യുന്ന റഷ്യന്‍ എംബസിക്കുള്ള ഓര്‍മ്മപ്പെടുത്തലായിരിക്കുമെന്ന് മേയര്‍ പറഞ്ഞു. ഇനി മുതല്‍ റഷ്യക്കാര്‍ക്ക് ഫ്രീ യുക്രൈന്‍ സ്ട്രീറ്റ് എന്ന വിലാസത്തിലാണ് കത്തുകള്‍ ലഭിക്കുക. ഇവിടെ ജോലി ചെയ്യുമ്പോഴും ജീവിക്കുമ്പോഴും റഷ്യയുടെ അധിനിവേശവും ഒരു ഓര്‍മപ്പെടുത്തലാവുമെന്നും മേയര്‍ പറഞ്ഞു.
Post Your Comments