അബുദാബി: വിവിധ രാജ്യങ്ങളിലെ നിർധന കുടുംബങ്ങൾക്ക് പാചക വാതകം എത്തിക്കുന്ന പദ്ധതിയുമായി യുഎഇ. രാജ്യാന്തര പുനരുപയോഗ ഊർജ ഏജൻസിയും (ഐറീന) യുഎഇയും ചേർന്നാണ് പദ്ധതി ആവിഷ്‌കരിച്ചത്. ബിയോണ്ട് ഫുഡ് എന്ന പേരിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. വികസ്വര രാജ്യങ്ങളിലെ കുറഞ്ഞ വരുമാനക്കാർക്ക് പാചകത്തിനായി സംശുദ്ധ ഊർജം എത്തിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നാമ വിമൻ അഡ്വാൻസ്മെന്റ് എസ്റ്റാബ്ലിഷ്മെന്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് യുഎഇ അറിയിച്ചു.
ലോകത്ത് 260 കോടി ആളുകൾ ഇപ്പോഴും പരമ്പരാഗത മാതൃകയിലാണ് പാചകം ചെയ്യുന്നത്. ഇത് മലീനീകരണത്തിന് കാരണമാകുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് യുഎഇ പുതിയ പദ്ധതി ആവിഷ്ക്കരിച്ചത്.
Post Your Comments