COVID 19UAELatest NewsNewsInternationalGulf

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 407 കേസുകൾ

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 407 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,399 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Also: ‘രഹസ്യ ഭാഗങ്ങളിൽ ചിത്രങ്ങൾ വരച്ചു വെക്കുന്നത് ചിലരുടെ സന്തോഷം, ആ പണി മാന്യമായി ചെയ്തിട്ട് കാശു വാങ്ങി പെട്ടിയിൽ ഇടുക

8,82,884 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8,43,105 പേർ രോഗമുക്തി നേടി. 2,301 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 37,478 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 399,776 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം, രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: മക്കളെക്കാൾ പ്രിയപ്പെട്ടവരാണ് വളർത്തു മൃഗങ്ങൾ, ഇവയുമായല്ലാതെ നാട്ടിലേക്കില്ല: ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button