KeralaLatest NewsNews

കെഎസ്ആര്‍ടിസിയിലെ ലൈംഗികാതിക്രമം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആന്റണി രാജു

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ അധ്യാപികക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു. സംഭവത്തില്‍ എംഡിയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു അദ്ദേഹം.

‘യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ജീവനക്കാരുടെ ചുമതലയാണ്. കണ്ടക്ടറുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ട്. ലൈംഗികാതിക്രമത്തില്‍ കണ്ടക്ടര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് ഗുരുതര കുറ്റമാണ്. ഗൗരവത്തോടെയാണ് സര്‍ക്കാര്‍ ഈ വിഷയം കാണുന്നത്. സംഭവത്തിൽ കെഎസ്ആര്‍ടിസി എംഡിയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്’- മന്ത്രി പറഞ്ഞു.

Read Also  :  ‘ഇനി നാമൊന്ന്’: മോതിരം പരസ്പരം മാറി ആര്യയും സച്ചിനും, പൂക്കളാൽ അലങ്കരിച്ച് എ.കെ.ജി സെന്റർ

കഴിഞ്ഞ ദിവസം, തിരുവനന്തപുരം- കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു ലൈംഗികാതിക്രമം നടന്നത്. ഉറങ്ങിയ സമയത്ത് പിന്നില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരന്‍ ശരീരത്തില്‍ കടന്ന് പിടിക്കുകയായിരുന്നു. ഇക്കാര്യം ബസ് കണ്ടക്ടറിനോട് പറഞ്ഞിട്ടും അദ്ദേഹം സംഭവത്തെ ഗൗരവമായി എടുത്തില്ലെന്നും അധ്യാപിക ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. തന്റെ സമീപത്തുണ്ടായിരുന്ന വിദ്യാർത്ഥികള്‍ പോലും ഇതിനെതിരെ പ്രതികരിച്ചില്ലെന്നും അതിലാണ് തനിക്ക് ഏറെ വിഷമം തോന്നിയതെന്നും അധ്യാപിക പറഞ്ഞു. സംഭവത്തിൽ, കണ്ടക്ടര്‍ക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. സുരക്ഷിതമാണ് എന്ന് കരുതിയാണ് കെഎസ്ആര്‍ടിസി യാത്ര ഇത്രയും നാള്‍ തെരഞ്ഞെടുത്തത്. പന്ത്രണ്ട് കൊല്ലമായി ഒരു ഭയവും കൂടാതെ യാത്ര ചെയ്തിരുന്നതാണ്. ഇനി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കാര്യം ഓര്‍ക്കുമ്പോള്‍ പേടി തോന്നുന്നതായും അധ്യാപിക പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button