തിരുവനന്തപുരം: യുക്രെയ്നില്‍ കുടുങ്ങിക്കിടന്ന പകുതിയിലേറെ മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതുവരെയുള്ള കണക്കുപ്രകാരം രണ്ടായിരത്തിലേറെ മലയാളി വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ എത്തിക്കഴിഞ്ഞതയാണ് റിപ്പോര്‍ട്ടെന്ന് അദ്ദേഹം അറിയിച്ചു. യുക്രെയ്നില്‍നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലേക്കു കൊണ്ടുവരുന്ന ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്കു പ്രവേശിക്കുകയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also : 15 ലക്ഷം അഭയാർത്ഥികൾ, നേരിടുന്നത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി: യുഎൻ
‘ഹംഗറിയിലേയും യുക്രെയിനിലേയും എംബസിയുടെ അറിയിപ്പ് മുന്‍നിര്‍ത്തി, ഇനിയും ആരെങ്കിലും രക്ഷാദൗത്യത്തിന്റെ ഭാഗമാകാന്‍ രജിസ്റ്റര്‍ ചെയ്യാനുണ്ടെങ്കില്‍ ഉടന്‍ അതു പൂര്‍ത്തിയാക്കണമെന്ന് എംബസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുക്രെയിനില്‍ ഇനിയും കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്ക റൂട്സ് ഇതിനോടം ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കൈമാറിക്കഴിഞ്ഞു. ഇനിയും ആരെങ്കിലും നോര്‍ക്ക രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാനുണ്ടെങ്കില്‍ അടിയന്തരമായി ചെയ്യണം’ , മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments