അബുദാബി: സ്ത്രീകളെ ശല്യം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. പൊതുവഴിയിൽ സ്ത്രീകളെ ശല്യം ചെയ്യുന്നവർക്ക് ഒരു വർഷം തടവും 10,000 ദിർഹം (2.08 ലക്ഷം രൂപ) പിഴയുമാണ് ശിക്ഷയായി ലഭിക്കുക.
വാക്കാലോ പ്രവൃത്തിയാലോ സ്ത്രീകളോടു മോശമായി പെരുമാറുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. യുഎഇയിൽ സ്ത്രീകൾക്കു മാത്രം പ്രവേശനമുള്ള സ്ഥലങ്ങളിൽ സ്ത്രീ വേഷം ധരിച്ചോ അല്ലാതെയോ പ്രവേശിക്കുന്ന പുരുഷന്മാർക്ക് എതിരെയും നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തെ ജനങ്ങൾക്കിടയിൽ നിയമ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സമൂഹമാദ്ധ്യമങ്ങളിലും മറ്റും ബോധവത്കരണം നടത്തുന്നുണ്ടെന്നും യുഎഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Post Your Comments