മലപ്പുറം: മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. 74 വയസായിരുന്നു. അങ്കമാലിയിലെ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയോളമായി ഇവിടെ ചികില്‍സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. നേരത്തെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പിന്നീട്, ആയുര്‍വേദ ചികില്‍സയ്ക്കായി കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചിരുന്നു. ഇതിനുശേഷമാണ് ഹൈദരലി തങ്ങളെ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. 1947 ജൂണ്‍ 15 നാണ് ഹൈദരലി തങ്ങള്‍ ജനിച്ചത്. പാണക്കാട് ദേവധാര്‍ എല്‍.പി സ്കൂളില്‍ പ്രാഥമിക പഠനം. പിന്നീട് കോഴിക്കോട് എം.എം ഹൈസ്കൂളില്‍ വെച്ച് 1959 ല്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി. പിന്നീട്, രാഷ്ട്രീയത്തിലേക്ക് ചേക്കേറി. 1990 ല്‍ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു. 18 വര്‍ഷത്തോളം മുസ്ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റായി ഇരുന്നു.
Post Your Comments