ThrissurLatest NewsKeralaNattuvarthaNews

മ​ദ്യ​ല​ഹ​രി​യിൽ വാ​ക്കു​ത​ർ​ക്കം : യു​വാ​വി​ന് വെ​ട്ടേ​റ്റു

ഐ.​എ​ച്ച്.​ഡി.​പി കോ​ള​നി​യി​ൽ പ​ണി​ക്ക​ത്തു​പ​റ​മ്പി​ൽ ബേ​ബി​ക്കാ​ണ്​ (32) വെ​ട്ടേ​റ്റ​ത്

പ​ഴ​ഞ്ഞി: മ​ദ്യ​പിച്ച് വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ കാ​ട്ട​കാ​മ്പാ​ൽ ചി​റ​ക്ക​ൽ കോ​ള​നി​യി​ൽ യു​വാ​വി​ന് വെ​ട്ടേ​റ്റു. ഐ.​എ​ച്ച്.​ഡി.​പി കോ​ള​നി​യി​ൽ പ​ണി​ക്ക​ത്തു​പ​റ​മ്പി​ൽ ബേ​ബി​ക്കാ​ണ്​ (32) വെ​ട്ടേ​റ്റ​ത്.

ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട് മണിയോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​ട​തു കൈ​ക്കാ​ണ് ബേ​ബി​ക്ക് വെ​ട്ടേ​റ്റ​ത്. ര​ക്തം വാ​ർ​ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വി​നെ നാട്ടുകാരാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

Read Also : ഐഎഫ്എഫ്‌കെയിൽ മണിയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചില്ല, സർക്കാർ സ്മാരകം പണിതില്ല: എല്ലാത്തിനും കാരണം കുശുമ്പ് ആണെന്ന് വിനയൻ

സു​ഹൃ​ത്തും സ​മീ​പവാ​സി​യു​മാ​യ യു​വാ​വാ​ണ് സം​ഭ​വ​ത്തി​ന് പി​റ​കി​ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. സംഭവത്തിൽ, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button