Latest NewsIndiaNewsInternational

120 ബസുകൾ തയ്യാർ, വേണ്ടത് ഉക്രൈന്റെ അനുമതി മാത്രം: പ്രതീക്ഷയോടെ കാത്തിരിക്കുന്നത് സുമിയിലെ 700 വിദ്യാർത്ഥികൾ

സുമി: റഷ്യൻ അധിനിവേശത്തിന്റെ പതിനൊന്നാം ദിവസവും ഇന്ത്യ രക്ഷാപ്രവർത്തനത്തിലാണ്. ഇന്ത്യയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി, സുമിയിൽ കഴിയുന്ന 600 ഓളം വിദ്യാർത്ഥികളെ അതിർത്തി കടത്തുക എന്നതാണ്. ഭൂരിഭാഗം ഇന്ത്യക്കാരും ഉക്രൈനിൽ നിന്നും ഇന്ത്യൻ മണ്ണിലെത്തി കഴിഞ്ഞു. കിഴക്കൻ ഉക്രേനിയൻ നഗരമായ സുമിയിൽ കുടുങ്ങുക്കിടക്കുന്നവരാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ടാർഗറ്റ്. ബോംബാക്രമണങ്ങൾക്കും വ്യോമാക്രമണങ്ങൾക്കും സാക്ഷിയായ സുമിയിൽ നിന്ന് 600 ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിലാണ് ഇപ്പോൾ തങ്ങളുടെ പ്രധാന ശ്രദ്ധയെന്ന് ഇന്ത്യ അറിയിച്ചു.

ഇന്ത്യയുടെ ഒഴിപ്പിക്കൽ ശ്രമങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച മറ്റൊരു ഉന്നതതല യോഗം വിളിച്ചിരുന്നു. ഇതിനുപിന്നാലെ, സുമിയിലുള്ള 600 മലയാളി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിച്ച് എക്സ്റ്റേണല്‍ അഫയേഴ്സ് മിനിസ്ട്രിക്ക് കൈമാറി. വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്താനായി റഷ്യന്‍ അതിര്‍ത്തിയില്‍ 120 ബസുകള്‍ അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്. ഉക്രൈൻ ഭരണകൂടത്തിന്റെ അനുമതി മാത്രം മതി, അവരെ അതിർത്തി കടത്താൻ.

Also Read:വിവാദങ്ങൾ കണക്കാക്കില്ല: ജനങ്ങളിലേക്കിറങ്ങിച്ചെന്ന് പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

സുമി, യുദ്ധഭൂമിയായതിനാൽ ഉക്രൈന്റെ അനുമതിയില്ലാതെ അവരെ അതിർത്തിയിലെത്തിക്കാനാകില്ല. ഉക്രൈനുമായും റഷ്യമായും ഇന്ത്യ നിരന്തരം ചർച്ചകൾ നടത്തുകയാണ്. ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതരായി അതിർത്തിയിലെത്തിക്കാനാവശ്യമായ സഹായങ്ങൾ ചെയ്തു നൽകാൻ ഇന്ത്യ ഉക്രൈനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ, ഇനിയും അന്തിമ തീരുമാനമായിട്ടില്ല. യുദ്ധമേഖലയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ഹ്യുമാനിറ്റേറിയന്‍ കോറിഡോര്‍ വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, സുമിയിലെ വിദ്യാർത്ഥികളിൽ പലരും ശനിയാഴ്ച രാവിലെ തെക്കൻ ഉക്രൈനിലെ മരിയുപോളിലേക്ക് നിരവധി കിലോമീറ്റർ മാർച്ച് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും, ഇത് പിന്നീട് പിൻവലിക്കുകയായിരുന്നു. ഉള്ളിടത്ത് തന്നെ തുടരാനും അനാവശ്യ അപകടസാധ്യതകൾ ഒഴിവാക്കാനും ഇന്ത്യൻ നയതന്ത്രജ്ഞർ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി. ഇന്ത്യൻ വിദേശകാര്യമന്ത്രി ഇവരുമായി ബന്ധപ്പെട്ടു. സുമിയില്‍ നിന്ന് അതിര്‍ത്തിയിലേക്ക് നീങ്ങുകയാണെന്നും തങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ ഇന്ത്യാ ഗവണ്‍മെന്റും എംബസിയുമായിരിക്കും ഉത്തരവാദികളെന്നുമായിരുന്നു സുമിയിലെ ഇന്ത്യന്‍ വിദ്യാർത്ഥികളുടേതായി പുറത്തുവന്ന സന്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button