നന്മണ്ട: നന്മണ്ട 12-ൽ വീടിനു നേരെ വെടിവെപ്പ് നടത്തിയ സംഘത്തിലെ മൂന്നാമനും അറസ്റ്റിൽ. മൂന്നാം പ്രതി കൊടുവള്ളി മുഹമ്മദ് ഷാഫിയെയാണ് (32) പൊലീസ് പിടികൂടിയത്.
ഫെബ്രുവരി 26-ന് രാത്രി നന്മണ്ട 12-ലെ മഠത്തിൽ വിത്സന്റെ വീട്ടിൽ ആണ് വെടിവെപ്പ് നടന്നത്. അന്ന് മുഹമ്മദ് ഷാഫി ഓടി രക്ഷപ്പെടുകയും മുനീറിനെയും ഷാഫിയെയും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയുമായിരുന്നു. വയനാട് ലക്കിടിയിൽ നിന്ന് വെള്ളിയാഴ്ച രാത്രിയാണ് പ്രതിയെ പിടികൂടിയത്. ബാലുശ്ശേരി എസ്.ഐ റഫീഖും സംഘവും ആണ് പ്രതിയെ പിടികൂടിയത്.
Read Also : ‘കുറച്ച് മണിക്കൂറുകള്‍ കൂടി ക്ഷമിക്കൂ’: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എംബസിയുടെ ആശ്വാസ വാക്കുകൾ
മറ്റ് രണ്ടു പ്രതികളായ മുക്കം ചെറുവാടി ചൗത്തടിക മുനീർ (36), ഓമശ്ശേരി പുത്തൂർ കരിമ്പാറുകണ്ടി ഷാഫി (32) എന്നിവരെ നേരത്തേ കൊലപാതകശ്രമം, ആയുധം ദുരുപയോഗം ചെയ്യൽ എന്നീ വകുപ്പുകൾ അനുസരിച്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. ഇവരിൽ ചുമത്തിയ കുറ്റം തന്നെയാണ് ഡ്രൈവറായ മുഹമ്മദ് ഷാഫിക്കും ചുമത്തിയിരിക്കുന്നത്.
പേരാമ്പ്ര ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് ഷാഫിയെ റിമാൻഡ് ചെയ്തു.
Post Your Comments