KottayamLatest NewsKeralaNattuvarthaNews

ചൂ​​ര​​ക്കു​​ന്നി​​ൽ തീ​​പി​​ടി​​ത്തം : പ​​ത്തേ​​ക്ക​​റോ​​ളം സ്ഥ​​ലം ക​​ത്തി​​ന​​ശി​​ച്ചു

വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി 9.30നാ​​ണ് ആ​​ദ്യം തീ​​പി​​ടി​ത്ത​​മു​​ണ്ടാ​​യ​​ത്

ക​​ങ്ങ​​ഴ: ചൂ​​ര​​ക്കു​​ന്നി​​ൽ വൻ തീ​​പി​​ടി​​ത്തം. പ​​ത്തേ​​ക്ക​​റോ​​ളം സ്ഥ​​ലം ക​​ത്തി​​ന​​ശി​​ച്ചു. വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി 9.30നാ​​ണ് ആ​​ദ്യം തീ​​പി​​ടി​ത്ത​​മു​​ണ്ടാ​​യ​​ത്.

വാ​​യ്പൂ​​ർ സ്വ​​ദേ​​ശി തൊ​​ണ്ടി​​യാ​​ർ​​വ​​ലി​​ൽ ഇ​​സ്മാ​​യി​​ൽ​​കു​​ട്ടി റാ​​വു​​ത്ത​​ർ, പ​​ത്ത​​നാ​​ട് മ​​ണി​​യം​​കു​​ള​​ത്ത് അ​​ബു എ​​ന്നി​​വ​​രു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള സ്ഥ​​ല​​ത്താ​​ണ് ആ​​ദ്യം തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ​​ത്. തു​​ട​​ർ​​ന്ന്, സ​​മീ​​പ​​ത്തെ പ​​റ​​മ്പു​​ക​​ളി​​ലേ​​ക്കു തീ ​​പടരു​​ക​​യാ​​യി​​രു​​ന്നു.

Read Also : ഒ​​രേ​​ക്ക​​റോ​​ളം സ്ഥ​​ല​​ത്തെ ക​​പ്പ​​ക്കൃ​​ഷി തീ​​യി​​ട്ട് ന​​ശി​​പ്പി​​ച്ച​​താ​​യി പ​​രാ​​തി

വ​​ർ​​ഷ​​ങ്ങ​​ളാ​​യി കാ​​ടു​​ക​​യ​​റി​​ക്കി​​ട​​ന്നതാണ് കു​​ന്ന്. ഇത് പൂ​​ർ​​ണ​​മാ​​യി ക​​ത്തി​​ന​​ശി​​ച്ചു. വി​​വ​​ര​​മ​​റി​​ഞ്ഞ് പാ​​മ്പാ​​ടി​​യി​​ൽ ​നി​​ന്നും ഫ​​യ​​ർ​​ഫോ​​ഴ്സ് എ​​ത്തി രാ​​ത്രി 12-നാ​​ണ് തീ ​​നി​​യ​​ന്ത്ര​​ണ​ വി​​ധേ​​യ​​മാ​​ക്കി​​യ​​ത്.

നാ​​ട്ടു​​കാ​​രും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും ചേ​​ർ​​ന്ന് സ​​മീ​​പ​​ത്തെ കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ലേ​​ക്ക് വ്യാ​​പി​​ക്കാ​​തെ തീ​ നി​​യ​​ന്ത്രി​​ച്ച​​തി​​നാ​​ൽ വ​​ലി​​യ ന​​ഷ്ട​​മാ​​ണ് ഒ​​ഴി​​വാക്കാനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button