Latest NewsKeralaNews

വിവാദങ്ങൾ കണക്കാക്കില്ല: ജനങ്ങളിലേക്കിറങ്ങിച്ചെന്ന് പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

സിൽവർ ലൈൻ പദ്ധതി ആരെയും ഉപദ്രവിക്കാനല്ല. നാടിന്റെ വികസനത്തിന് സ്ഥലം വിട്ടു കൊടുക്കേണ്ടി വരുന്നവർ അത് ചെയ്യണം.

കണ്ണൂർ: നാടിന് ആവശ്യമായ പരിസ്ഥിതിക്കിണങ്ങുന്ന പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നാടിന്റെ ഭാവിക്ക് ആവശ്യമാണെന്നും നാടിന്റെ പരിസ്ഥിതിക്ക് ഇണങ്ങുന്ന പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി. കണ്ണൂർ പയ്യന്നൂരിൽ സിയാൽ സൗരോർജ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‌നാടിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായമാണ് പയ്യന്നൂരിലെ സോളാർ പ്ലാന്റെന്നും അദ്ദേഹം പറഞ്ഞു

Read Also: യുഎഇയിലെ പ്രമുഖ സിബിഎസ്ഇ സ്‌കൂളിലേക്ക് അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നു

‘വിവാദങ്ങളേറെ ഉയർന്നിട്ടും സിൽവർ ലൈൻ പോലുള്ള പദ്ധതികളിൽ നിന്ന് പിന്മാറില്ല. ജനങ്ങളിലേക്കിറങ്ങിച്ചെന്ന് കെ റെയിലിനെ കുറിച്ചുള്ള ആശങ്ക അകറ്റും. ആർക്കാണ് ഇത്ര വേഗത്തില്‍ പോകേണ്ടതെന്ന വിമർശനം പുതിയ കാലത്തിന് യോജിച്ചതല്ല. സിൽവർ ലൈൻ പദ്ധതി ആരെയും ഉപദ്രവിക്കാനല്ല. നാടിന്റെ വികസനത്തിന് സ്ഥലം വിട്ടു കൊടുക്കേണ്ടി വരുന്നവർ അത് ചെയ്യണം. പദ്ധതി പ്രഖ്യാപിച്ചാൽ സർക്കാർ അതു നടപ്പാക്കും എന്ന് ഉറപ്പുള്ളവരാണ് ഇപ്പോൾ എതിർപ്പ് ഉയർത്തുന്നത്’- മുഖ്യമന്ത്രി പറഞ്ഞു. സിൽവർ ലൈനിനെക്കുറിച്ചുള്ള ആശങ്കകൾ അകറ്റാൻ മുഖ്യമന്ത്രിയെ തന്നെ പങ്കെടുപ്പിച്ച് കോഴിക്കോട് ജനസമക്ഷം സില്‍വർലൈന്‍ പരിപാടി സംഘടിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button