കണ്ണൂർ: ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അച്ഛനെയും അമ്മയെയും പോലും കൊല്ലാൻ മടിക്കാത്തവരാണ് ആർഎസ്എസുകാരെന്നും അത്ര ക്രൂരമായ ട്രെയിനിങ്ങാണ് അവർക്ക് ലഭിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. നിയമവാഴ്ച തകർക്കുകയാണ് ആർഎസ്എസിന്റെ ലക്ഷ്യമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
കണ്ണൂരിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകന്‍ ഹരിദാസിന്‍റെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്. ഹരിദാസന്‍റെ കൊലപാതകത്തിൽ ഉന്നതതല ഗൂഢാലോചന നടന്നുവെന്നും കൊലപാതകത്തിനായി പരിശീലനം സിദ്ധിച്ച സംഘത്തെയാണ് നിയോഗിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയത് ആറ് കോടിയുടെ മയക്കുമരുന്ന്
‘ഒരിക്കലും രക്ഷപ്പെടരുത് എന്ന തരത്തിൽ നടത്തിയ ആക്രമണമായിരുന്നു. ഒരു കാൽ വെട്ടിയെടുത്തു. അരയ്ക്ക് താഴെ ഇരുപതിലധികം വെട്ടുകളുമാണ് ഉണ്ടായിരുന്നത്. കൊലപാതകത്തിലേക്ക് നയിക്കത്തക്ക വിധത്തിൽ സ്ഥലത്ത് പ്രശ്നങ്ങളില്ല. സമാധാനപരമായി ജീവിക്കുന്ന പ്രദേശത്ത് സംഘർഷമുണ്ടാക്കാൻ ഉദ്ദേശിച്ചാണ് കൊലപാതകം നടത്തിയത്. വീട്ടുകാരുടെ മുന്നിൽ വച്ച് കൊല ചെയ്യണമെന്ന ഉദ്ദേശത്തിലാണ് ഭാര്യയുടെയും കുട്ടികളുടെയും ബന്ധുക്കളുടെയും മുന്നിൽ വച്ച് കൊലപ്പെടുത്തിയത്’, കോടിയേരി വ്യക്തമാക്കി.
Post Your Comments