AlappuzhaLatest NewsKeralaNattuvarthaNews

വീട്ടുമുറ്റത്തേക്ക് കയറ്റാൻ കഴിയാതെ വഴിയരികിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ കത്തിച്ചു

ഈ ഓട്ടോറിക്ഷ മാത്രമായിരുന്നു രോഗിയായ അച്ഛനും അമ്മയും അടങ്ങുന്ന ശരത്തിന്റെ കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗം.

ആലപ്പുഴ: വീടിന്റെ മുറ്റത്തേക്ക് കയറ്റാൻ മാർഗ്ഗം ഇല്ലാത്തതിനാൽ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ കത്തിച്ചതായി പരാതി. ആലപ്പുഴ തലവടി പഞ്ചായത്ത് മൂന്നാം വാർഡിൽ, മുണ്ടകത്തിൽ ശരത്തിന്റെ ഓട്ടോയാണ് അജ്ഞാതർ കത്തിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.

Also read: റഷ്യ യുദ്ധം തുടരുന്നത് ലോകത്തിനെ തന്നെ പ്രതിസന്ധിയിലാക്കും, ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഇടപെടണം: ലിത്വാനിയൻ അംബാസിഡർ

രാത്രി 8.30 ന് രോഗികളായ അച്ഛനും അമ്മയ്ക്കുമുള്ള മരുന്ന് വാങ്ങി, വഴിയരികിൽ ഓട്ടോറിക്ഷ നിർത്തിയിട്ടതിന് ശേഷം ശരത്ത് വീട്ടിൽ പോയി. ഓട്ടോയിൽ നിന്ന് തീ കത്തുന്ന വിവരം പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്നാണ് ശരത്ത് സംഭവസ്ഥലത്ത് ഓടിയെത്തിയത്. ശരത്തും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഓട്ടോ ഏറെക്കുറെ കത്തി നശിച്ചിരുന്നു.

കഴിഞ്ഞ പ്രളയകാലത്ത്, ശരത്തിന്റെ ആയിരത്തിലധികം താറാവുകൾ തീറ്റ ലഭിക്കാതെ ചത്തു. ഈ ഓട്ടോറിക്ഷ മാത്രമായിരുന്നു രോഗിയായ അച്ഛനും അമ്മയും അടങ്ങുന്ന ശരത്തിന്റെ കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗം. ശരത്തിന്റെ അമ്മ സുജാത കണ്ണ് ഓപ്പറേഷനെ തുടർന്ന് വീട്ടിൽ വിശ്രമത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button