Latest NewsKeralaNews

‘കള്ള മുടിക്കാർ’ പ്രയോഗം: അഡ്വ ശ്രീജിത്ത്‌ പെരുമനയ്ക്ക് നേരെ വിമർശനം

വെട്ടുക്കിളി യുക്തിക്കുപോലും അസ്സഹനീയമായ അന്ധവിശ്വാസം അത് ശബരിമലയിലായാലും, മർക്കസ്സിലായാലും തുറന്നു പറയുകതന്നെ ചെയ്യും.

പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ക്ക് ആദരം അർപ്പിച്ച പോസ്റ്റിലെ ‘കള്ള മുടിക്കാർ’ പ്രയോഗത്തിന്റെ പേരിൽ അഡ്വ ശ്രീജിത്ത്‌ പെരുമനയ്ക്ക് നേരെ വിമർശനം. ‘കള്ള മുടിക്കാരെ തള്ളിപ്പറയുകയും, ബാങ്ക് വിളിക്കാനും, അത്യാവശ്യ അറിയിപ്പിനുമല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ പള്ളി മൈക്കുകൾ ഉപയോഗിക്കരുത് എന്നൊക്കെയുള്ള ചെറിയ വലിയ മാനവികതയിലൂടെ ജീവിച്ച മത പണ്ഡിതൻ അരങ്ങോഴിയുന്നു’ എന്നായിരുന്നു സമൂഹമാധ്യമത്തിൽ പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ക്ക് ആദരം അർപ്പിച്ചു പങ്കുവച്ച കുറിപ്പിൽ ശ്രീജിത്ത്‌ പെരുമന പറഞ്ഞത്. എന്നാൽ ഇതിലെ ‘കള്ള മുടിക്കാർ’ എന്ന പ്രയോഗത്തിന്റെ പേരിൽ ശ്രീജിത്തിന് നേരെ വിമർശനം ഉയരുന്നു.

read also: നി​യ​ന്ത്ര​ണംവി​ട്ട കാ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

‘ഒരുപാട് വിശ്വാസികളുടെ മനസ്സിനെ വേദനിപ്പിക്കുന്ന വാർത്തയാണ് നിന്റെ പേജിൽ കണ്ടത്. നിന്റെ തന്തക്ക് ഞൻ വിളിച്ചാൽ നിനക്കുണ്ടാകുന്ന വേദന തന്നെയാണ് പൊന്നു മോനെ ഞങ്ങൾ ഗുരുതുല്യനായി കരുതുന്ന ഉസ്താദ് നടത്തുന്ന പ്രസ്ഥാനത്തെ അവഹേളിച്ചപ്പോൾ ഞങ്ങൾക്ക് തോന്നിയത്. നീയത് പിൻവലിച്ചില്ലെങ്കിൽ ഓർത്തുവച്ചോ നീ വേദനിക്കും മോനെ..’ ‘കള്ള മുടിക്കാർ എന്ന പ്രയോഗം തിരുത്തണം .വാക്കിൽ മാന്യത വേണം . Ap വിഭാഗം കൊണ്ട് വരുന്ന എന്തിനെയും എതിർക്കുന്ന പ്രവണത മറു വിഭാഗം അവരുടെ ജീവിതത്തിന്റെ ഭാഗം ആക്കിയതിൽ AP വിഭാഗം എന്ത് പിഴച്ചു .പിന്നെ തങ്ങൾ അത് കള്ള മുടി ആണെന്ന് പറയുന്ന ഒരു തെളിവ് ഇവിടെ പോസ്റ്റാമോ . അറിയാൻ വേണ്ടി ആണ് ‘- എന്നും വിമർശനം ഉയരുന്നു. ഈ സാഹചര്യത്തിൽ  സംഭവത്തിൽ വിശദീകരണവുമായി ശ്രീജിത്ത് പെരുമന വീണ്ടുമെത്തി.

ശ്രീജിത്തിന്റെ വാക്കുകൾ ഇങ്ങനെ ..

‘കള്ളമുടിക്കാർ’ എന്ന എന്റെ ഒരു പോസ്റ്റിലെ പ്രയോഗം തെറ്റാണെന്ന് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല, അത് എപ്പോൾ എവിടെ പറയാണമെന്നതും എന്റെ വിവേചന അവകാശമാണ്. എങ്കിലും ചില സുഹൃത്തുക്കൾ ഹൈദരലി തങ്ങളുടെ അനുശോചനത്തെ ബന്ധപ്പെടുത്തി അത്തരമൊരു പ്രയോഗം വന്നതിലെ അനിഷ്ടം പ്രകടിപ്പിച്ചതിനെ അംഗീകരിക്കുന്നു.

എന്റെ നിലപാടുകളെയും, ബോധ്യങ്ങളെയും നിങ്ങൾ അംഗീകരിക്കണം എന്നൊന്നും പറയുന്നില്ല പക്ഷെ അത് പറയാനുള്ള എന്റെ അവകാശത്തെയും സ്വാതന്ത്ര്യത്വയും ഏത് കോത്താഴത്തിലെ അന്ധവിശ്വാസിയാണെങ്കിലും അംഗീകരിച്ചേ മതിയാകൂ..
മറിച്ചുള്ള ഭീഷണിയും, തെറിവിളിയുമൊക്കെ നിങ്ങളുടെ മതരാഷ്ട്രങ്ങളുടെ വെച്ചാമതി അത് ചാണകക്കാർ ആയാലും, മുടിവെള്ളക്കാർ ആയാലും, ആനാംവെള്ളക്കാർ ആയാലും.

വെട്ടുക്കിളി യുക്തിക്കുപോലും അസ്സഹനീയമായ അന്ധവിശ്വാസം അത് ശബരിമലയിലായാലും, മർക്കസ്സിലായാലും തുറന്നു പറയുകതന്നെ ചെയ്യും.

മഹാരാഷ്ട്ര സംസ്ഥാനത്തെ അന്ധവിശ്വാസ ആഭിചാര നിരോധന നിയമം 2013
The Maharashtra Prevention and Eradication of Human Sacrifice and other Inhuman, Evil and Aghori Practices and Black Magic Act, 2013 എന്നതുപോലെ കർണ്ണാടകയിലേ കർണ്ണാടക
the Karnataka Prevention and Eradication of Inhuman Evil Practices and Black Magic Bill, 2017, popularly known as the ‘anti-superstition’ പോലെ അനാചാര അന്ധവിശ്വാസ നിയമംപോലെ നിപ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഡ്രാഫ്റ്റ്‌ ചെയ്ത തീരുമാനിച്ച നിയമം ഉടൻ കേരളത്തിൽ നടപ്പിലാക്കണം എന്നാണ് ആവശ്യപ്പെടാനുള്ളത്.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഉമ്മാക്കി കാണിച്ച് പേടിപ്പിക്കുന്ന അന്തം മദയായനകളോട് ഓട്രാ மயிர்ന്മാരെ എന്ന് തന്നെയാണ് പറയാനുള്ള.
മല കത്തീട്ട് ഇവിടെ ചാരം വന്നിട്ടില്ല പിന്നെയാണ് മൈര് കത്തീട്ട് ചാരം വരുന്നത്..
#പെരുമന

shortlink

Related Articles

Post Your Comments

Related Articles


Back to top button