തിരുവനന്തപുരം: കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോയില്‍ ലൈംഗികാതിക്രമം നേരിട്ട സ്ത്രീകള്‍ പരാതി നല്‍കാന്‍ മടിക്കരുതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ മാധ്യമങ്ങളോട് പറഞ്ഞു.
വനിതാ കമ്മീഷന്റെ നിയമങ്ങളിൽ കാലാനുസൃതമായി ഭേദഗതി സംബന്ധിച്ച നിർദേശം മാർച്ച് 14 നകം സർക്കാരിന് നൽകും. നിയമം നടപ്പാക്കുന്നതിലെ അപാകതയാണ് കുറ്റകൃത്യങ്ങൾ കൂടാൻ കാരണമെന്നും. സിനിമാ മേഖലയിൽ നിന്നും തൊഴിലിടങ്ങളിൽ നിന്നും വ്യാപകമായി പരാതി ലഭിക്കുന്നുണ്ടെന്നും സതീദേവി പറഞ്ഞു. തൊഴിൽ സ്ഥാപനങ്ങളിൽ ഇന്റേണൽ കംപ്ലെയിന്റ് സെൽ ശക്തമാക്കണമെന്നും പലയിടത്തും അത്തരം സംവിധാനങ്ങൾ പോലുമില്ലെന്നും സതീദേവി വ്യക്തമാക്കി.
Read Also : ബിജെപികാർക്ക് നട്ടെല്ല് ഉണ്ടോ? ധീരജിനെ കുത്തിയത് നിഖിൽ പൈലി അല്ലെന്ന് കെ സുധാകരന്‍
അതേസമയം, പീഡനപരാതി ഉയർന്ന ടാറ്റൂ ആർട്ടിസ്റ്റിൻ്റെ അറസ്റ്റ് ഉടനെയുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്.നാഗരാജു അറിയിച്ചു. ഒളിവിലുള്ള പ്രതിയെക്കുറിച്ച് പോലീസിന് കൃത്യമായ സൂചനകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments