Latest NewsNewsIndia

നമ്മുടെ കുട്ടികള്‍ക്കൊന്നും ജീവന്‍ നഷ്ടപ്പെടാതെ വന്നത് പ്രധാനമന്ത്രിയുടെ വിജയമാണ്: ടിപി ശ്രീനിവാസന്‍

ആദ്യം കുട്ടികളാണ് യുദ്ധമില്ല, വരുന്നില്ല എന്നൊക്കെ പറഞ്ഞിരുന്നത്.

ന്യൂഡൽഹി: റഷ്യ യുക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ഇന്ത്യയുടെ ആവശ്യപ്രകാരമെന്ന് വിദേശകാര്യ വിദഗ്ധൻ ടിപി ശ്രീനിവാസന്‍. ഇന്ത്യ എന്നും സമാധാനത്തോടെ ശാന്തമായാണ് ഇത്തരം കാര്യങ്ങളെ സമീപിക്കുന്നതെന്നും അതുകൊണ്ടുതന്നെയാണ് ഇന്ത്യക്ക് അനുകൂലമായ കാര്യങ്ങള്‍ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ കുട്ടികള്‍ക്കൊന്നും ജീവന്‍ നഷ്ടപ്പെടാതെ വന്നത് പ്രധാനമന്ത്രിയുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇന്ത്യക്കാര്‍ തന്നെയാണ് യുക്രൈനില്‍ നിലവില്‍ അവശേഷിക്കുന്ന വിദേശികളില്‍ ഭൂരിഭാഗവും. അവരെ തിരികകെയെത്തിക്കാന്‍ തന്നെയാണ് ഈ വെടിനിര്‍ത്തല്‍ പ്രഖ്യാപനം. നേരത്തെ തന്നെ സമാധാനത്തിന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇന്നിപ്പോള്‍ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായ സാഹചര്യത്തിലാണ് ഈയൊരു ആശ്വാസ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്’- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Read Also: 57 പേരുടെ മരണത്തിനിടയാക്കിയ പാക് പള്ളി സ്‌ഫോടനം: ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു

‘ആദ്യം കുട്ടികളാണ് യുദ്ധമില്ല, വരുന്നില്ല എന്നൊക്കെ പറഞ്ഞിരുന്നത്. പക്ഷേ അവരെയും കുറ്റം പറയാനാകില്ല. അതേ കുട്ടികള്‍ തന്നെയാണ് ഇപ്പോള്‍ ഇന്ത്യയുടെ രക്ഷാദൗത്യം വൈകുന്നു എന്നൊക്കെ പറയുന്നത്’- ടി.പി ശ്രീനിവാസന്‍ പറഞ്ഞു.

അതേസമയം, മാനുഷിക ഇടനാഴിക്ക് വേണ്ടിയാണ് താത്ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്ന് റഷ്യന്‍ മാധ്യമമായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. മാനുഷിക ഇടനാഴിയിലൂടെ റഷ്യയിലേക്കും അയല്‍രാജ്യങ്ങളിലേക്കും വിദേശികള്‍ക്ക് നീങ്ങാം.

shortlink

Post Your Comments


Back to top button