
റാന്നി: കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ടു കാണാതായി. പ്ലാങ്കമണ്‍ വട്ടമല സ്വദേശി ചെളിക്കുഴിയില്‍ വിപിന്‍ ബിജു(18)വിനെയാണ് ഒഴുക്കില്‍പെട്ട് കാണാതായത്.
ഇന്നു വൈകുന്നേരം ആറുമണിയോടെ ഇടപ്പാവൂര്‍ പുത്തൂര്‍ കടവിലായിരുന്നു സംഭവം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം കുളിക്കാനെത്തി ഒഴുക്കില്‍പെടുകയായിരുന്നു വിപിൻ.
Read Also : സ്ത്രീകൾക്കും മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി വേണം, ശരീ അത്തിന്റെ പേരിൽ തിന്മകൾ അടിച്ചേല്പിക്കാൻ പറ്റില്ല
ഇരുചക്ര വാഹനങ്ങള്‍ പേരൂര്‍ച്ചാല്‍ പാലത്തിനു സമീപം വെച്ച ശേഷം നദി കരയിലൂടെ നടന്നെത്തി പുത്തൂര്‍ കടവില്‍ കുളിക്കാനിറങ്ങുകയായിരുന്നു ഇവർ.
വിപിനായി റാന്നിയില്‍ നിന്നും അഗ്നിശമന സേനയും കോയിപ്രം പൊലീസും സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു.
Post Your Comments