തിരുവനന്തപുരം : 2021ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാമൂഹ്യ സേവനത്തിനുള്ള വനിതാ രത്ന പുരസ്‌കാരം തിരുവനന്തപുരം പരുത്തിപ്പാറ ശ്രീനഗര്‍ ശാന്താ ജോസ്, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതയ്ക്കുള്ള പുരസ്‌കാരം ഡോ.വൈക്കം വിജയലക്ഷ്മി, സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണം പ്രജ്വല ഡോ. സുനിതാ കൃഷ്ണന്‍, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത കണ്ണൂര്‍ തളിപ്പറമ്പ് തൃച്ചമ്പലം ഡോ. യു.പി.വി. സുധ എന്നിവർക്കാണ്. വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് വിജയികളെ പ്രഖ്യാപിച്ചത്.
read also: യുക്രൈൻ പ്രതിസന്ധി: ഇന്ത്യയിൽ കൂടുതൽ മെഡിക്കൽ കോളജുകൾ സ്ഥാപിക്കുന്നത് പരിഗണിക്കണം’: അശോക് ഗെലോട്ട്
മാര്‍ച്ച് 8 വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
ശാന്താ ജോസ്
ആര്‍സിസിയിലെ രോഗികള്‍ക്ക് ഒറ്റയ്ക്കല്ല എന്ന തോന്നല്‍ സൃഷ്ടിക്കുന്നതിനപ്പുറം ക്യാന്‍സര്‍ രോഗികള്‍ക്ക് നിലവിലുള്ള സ്‌കീമുകളേയും പദ്ധതികളേയും സംബന്ധിച്ച് അവബോധം നല്‍കുകയും ആശ്രയ എന്ന സംഘടന രൂപീകരിച്ച് 25 വര്‍ഷങ്ങളായി സേവനം നല്‍കുകയും ചെയ്യുന്ന വ്യക്തിയാണ് ശാന്താ ജോസ്.
വൈക്കം വിജയലക്ഷ്മി
ശാസ്ത്രീയ സംഗീതജ്ഞ, ചലച്ചിത്ര ഗായിക, ഗായത്രീവീണ വായനക്കാരി എന്നീ നിലകളിൽ ശ്രദ്ധേയയായ വൈക്കം വിജയലക്ഷ്മി, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വിജയം നേടിയ വ്യക്തിയാണ്.
ഡോ.സുനിതാ കൃഷ്ണന്‍
മദ്യക്കടത്തിനും ലൈംഗിക ചൂഷണങ്ങള്‍ക്കുമെതിരെ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധ സംഘടനയുടെ സാരഥിയാണ് ഡോ.സുനിതാ കൃഷ്ണന്‍. മനുഷ്യാവകാശ പ്രവര്‍ത്തന മേഖലയിലെ മികവിനുള്ള രാജ്യാന്തര അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ നേടിയ സുനിതാ കൃഷ്ണന്‍ 2016ല്‍ പത്മശ്രീ പുരസ്‌കാരം നേടിയിരുന്നു.
ഡോ.യു.പി.വി.സുധ
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധ വിമാനങ്ങളുടെ രൂപകല്‍പനയില്‍ പ്രധാന പങ്കുവഹിച്ച വനിതയാണ് ഡോ.യു.പി.വി.സുധ. ഇന്ത്യയുടെ പ്രതിരോധ മേഖലയുടെ കീഴിലുള്ള എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സിയില്‍ ബംഗളുരുവില്‍ റിസര്‍ച്ച് അസോസിയേറ്റായി പ്രവര്‍ത്തിക്കുന്നു
Post Your Comments