KeralaLatest NewsNews

‘തനിക്കെതിരെ നടന്ന ആക്രമത്തിൽ നീതിയും കാത്തിരുന്ന ഒരു 17കാരിയുടെ തൊലികൾ ചുളിഞ്ഞിരിക്കുന്നു, അവൾ വൃദ്ധയായിരിക്കുന്നു’!

സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശവുമായി മറ്റൊരു വനിതാ ദിനം കൂടി അടുത്തുവരുന്നു. സ്ത്രീ സങ്കല്പങ്ങള്‍ മാറി മാറി വരികയാണ്. അടുക്കളയിൽ മാത്രം ഒതുങ്ങുകൂടിയിരുന്ന ഒരു പെണ്ണുണ്ടായിരുന്നു. ഒരുപക്ഷേ അവൾ ചിലയിടങ്ങളിൽ ഇന്നുമുണ്ട്. എന്നാൽ, എനിയ്ക്കും സ്വാതന്ത്ര്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞവർ അടുക്കളയിൽ മാത്രം ഒതുങ്ങിക്കൂടാൻ ആഗ്രഹിക്കില്ല. മാറിയ ഈ കാലഘട്ടത്തിൽ ലോകത്ത് പല മേഖലകളിലും സ്ത്രീകളുടെ പങ്ക് വളരെ വലുതാണ്.

മാറിയ ഈ കാലഘട്ടത്തിലും ഒരു ചോദ്യത്തിന് വളരെ പ്രാധാന്യമുണ്ട്. പെണ്ണിന് സ്വാതന്ത്ര്യം ലഭിച്ചോ?. ഒറ്റവാക്കിൽ ഉത്തരം പറയുകയാണെങ്കിൽ – ഇല്ല. കാരണം സ്ത്രീ സമൂഹം ഇപ്പോള്‍ കടന്നു പൊയ്കൊണ്ടിരിക്കുന്നത് വലിയ പ്രതിസന്ധികളിലൂടെയാണ്. ഈ ആധുനിക യുഗത്തിലും അവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും കുറച്ചൊന്നുമല്ല. ഇന്നത്തെ തെറ്റ് നാളെയും ആവർത്തിക്കുകയാണ് സമൂഹം. സാമൂഹികപരമായും തൊഴിൽപരമായും സ്ത്രീകൾ പല മേഖലകളിലും മുന്നിട്ട് നിൽക്കുകയാണ്.

ഇന്ത്യയിൽ മാത്രമല്ല ഈ കൊച്ചു കേരളത്തിലും സ്ത്രീ പീഡന വാർത്തകൾക്ക് യാതോരു പഞ്ഞവുമില്ല. സ്ത്രീപീഡനം, ഗാർഹിക പീഡനം, ലൈംഗിക പീഡനം, എന്നിങ്ങനെ പീഡനത്തിന്റെ വകുപ്പ് തന്നെ പലതാണ്. പെണ്ണിനെ വെറുമൊരു പെൺശരീരമായി മാത്രം കാണാതെ, അവളും നമ്മുടെ രാജ്യത്തിന്റെ സന്തതിയാണെന്ന് ഓർമിക്കുക. വർഷത്തിൽ ഒരിക്കൽ മാത്രമാണ് നാം വനിത ദിനം ആചരിക്കുന്നത്. എന്നാൽ, ഓരോ വനിതാ ദിനത്തിലും സ്ത്രീകൾക്കെതിരായ ആക്രമണങ്ങളെയും അതിക്രമങ്ങളെയും കുറിച്ച് മാത്രമേ സംസാരിക്കാനുള്ളു. അവളുടെ ഗുണങ്ങളും സന്തോഷങ്ങ‌ളും വെറും വാക്കുകളിൽ മാത്രം ഒതുങ്ങിപ്പോകുന്നു. നേഴ്സറീ ക്ലാസ്സ്‌ കുട്ടികള്‍ മുതല്‍ വൃദ്ധർ വരെ ആഘോഷിക്കേണ്ട ദിവസമാണിത്. എന്നാൽ ഭയപ്പെടുത്തുന്ന വസ്തുത എന്തെന്നാൽ, നേഴ്സറീ ക്ലാസ്സ്‌ കുട്ടികള്‍ മുതല്‍ വൃദ്ധർ വരെ പീഡിപ്പിക്കപ്പെടുന്ന കാലമായി മാറിയിരിക്കുന്നു എന്നതാണ്.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ആക്ഷേപങ്ങളും മുൻപ് ഉള്ളതിനേക്കാൾ ശക്തമായി വർദ്ധിച്ചു വരികയാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല. വാഗ്ദാനങ്ങൾ വെറും വാഗ്ദാനം മാത്രമായി മാറുകയാണ്. ഇന്നു ശരിയാകും നാളെ ശരിയാകും എന്ന് കരുതി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് ഓരോ സ്ത്രീകളും. തനിയ്ക്കെതിരായ ആക്രമം നടന്നതിന്റെ നീതിയും കാത്തിരുന്ന ഒരു 17കാരി പെൺകുട്ടിയുടെ തൊലികൾ ചുളിഞ്ഞിരിക്കുന്നു, അവൾ വൃദ്ധയായിരിക്കുന്നു, നീതി ലഭിക്കാതെ. ഇതാണ് വർഷങ്ങളായി കണ്ടുവരുന്ന നീതിയും സ്ത്രീ സമത്വവും.

ഓരോ 3 മിനിറ്റിലും ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നു, ഓരോ 29 മിനിറ്റിലും ഒരു ബലാത്സംഗം നടക്കുന്നു , ഓരോ 25 മിനിറ്റിലും ഒരു മാനഭംഗം എന്നിങ്ങനെയാണ് ഇന്ത്യയിൽ സ്ത്രീകൾക്കെതിരായ ആക്രമണങ്ങളുടെ നിര നീളുന്നു. ഇത് നീണ്ട് നീണ്ട് സ്വന്തം വീട്ടിലും എത്തും. പത്രങ്ങളില്‍ ഇടം പറ്റാതെ പോയതും, പുറം ലോകം അറിയാതെ പോയതുമായ അനവതി വാര്‍ത്തകള്‍ ഒരുപാടുണ്ടാകും. അതിന്റെയെല്ലാം കണക്കെടുത്താൽ സമൂഹത്തിൽ ഇനി സ്ത്രീകൾ ഉണ്ടോ എന്ന് പോലും തോന്നിപ്പോകും. സ്ത്രീയേ… പെണ്ണായി പിറന്നതിൽ നീ ലജ്ജിക്കണ്ട. ‘നീ വെറും പെണ്ണ്’ എന്ന് പറയുന്നവന്റെ മനസ്സിനാണ് രോഗം. പെണ്ണിനെ കാമത്തോടെ മാത്രം നോക്കുന്ന പുരുഷനാണ്/സമൂഹമാണ് എന്നും തെറ്റുകാരൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button