Latest NewsIndiaInternational

യുക്രൈനിൽ നിന്ന് ഇതുവരെ 17,000 പേരെ ഒഴിപ്പിച്ചു: കേന്ദ്രത്തെ പ്രശംസിച്ച് സുപ്രീം കോടതി

യുക്രെയ്‌നിൽ കുടുങ്ങിയവരുമായി ബന്ധപ്പെട്ട വിഷയം സുപ്രീകോടതിയിലുള്ളതിനാൽ ഹൈക്കോടതികൾ പരിഗണിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ

ന്യൂഡൽഹി: യുക്രെയ്‌നിലെ യുദ്ധമേഖലയിൽ കുടുങ്ങിപ്പോയ 17,000 ഇന്ത്യൻ വിദ്യാർത്ഥികളെ ഇതുവരെ ഒഴിപ്പിച്ചുവെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ അറിയിച്ചു. കേന്ദ്രത്തിന്റെ രക്ഷാദൗത്യ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും എന്നാൽ, ജനങ്ങളുടെ ഉത്കണ്ഠ അകറ്റണമെന്നും വെള്ളിയാഴ്ച നടന്ന ഹിയറിങ്ങിൽ സുപ്രീംകോടതി പറഞ്ഞു.

യുക്രെയിനിൽ കുടുങ്ങിയവരെ ഒഴിപ്പിക്കാനും, നാട്ടിലേക്ക് കൊണ്ടുവരാനും കേന്ദ്രസർക്കാർ നടത്തുന്ന രക്ഷാപ്രവർത്തങ്ങളെക്കുറിച്ച് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ സുപ്രീംകോടതിയിൽ വിശദീകരണം നൽകി. തുടർന്ന്, ഇക്കാര്യത്തിൽ കോടതി ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ നടപടികളെ പ്രശംസിക്കുന്നതായും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സർക്കാറിനോട് യുക്രെയ്‌നിൽ കുടുങ്ങിയവരുടെ കുടുംബാംഗങ്ങൾക്കായി ഓൺലൈൻ ഹെൽപ്പ്‌ലൈൻ തുടങ്ങുന്നത് പരിഗണിക്കാൻ കോടതി നിർദ്ദേശിച്ചു. യുക്രെയ്‌നിൽ കുടുങ്ങിയവരുമായി ബന്ധപ്പെട്ട വിഷയം സുപ്രീകോടതിയിലുള്ളതിനാൽ ഹൈക്കോടതികൾ പരിഗണിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button