മോസ്‌കോ: പത്ത് ദിവസമായി തുടരുന്ന റഷ്യ – ഉക്രൈൻ പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. ഉക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യ. താൽക്കാലികമായിട്ടാണ് വെടിനിർത്തൽ. മരിയുപോൾ, വോൾനോവാഖ എന്നിവിടങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായിട്ടാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. രക്ഷാപ്രവർത്തനത്തിനായി ഇടനാഴികൾ തുറക്കും. വെടിനിർത്തൽ പ്രഖ്യാപിച്ചത് യുദ്ധത്തിന്റെ പത്താം നാൾ ആണ്.
Post Your Comments