മോസ്‌കോ: പത്ത് ദിവസമായി തുടരുന്ന റഷ്യ – ഉക്രൈൻ പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. ഉക്രൈനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യ. താൽക്കാലികമായിട്ടാണ് വെടിനിർത്തൽ. മരിയുപോൾ, വോൾനോവാഖ എന്നിവിടങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായിട്ടാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. രക്ഷാപ്രവർത്തനത്തിനായി ഇടനാഴികൾ തുറക്കും. വെടിനിർത്തൽ പ്രഖ്യാപിച്ചത് യുദ്ധത്തിന്റെ പത്താം നാൾ ആണ്. മോസ്‌കോ സമയം 10 നും, ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 12.50 മുതലാണ് വെടിനിർത്തൽ നിലവിൽ വരിക.
റഷ്യയുടെ ആക്രമണം, രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും വെടിനിർത്തൽ പ്രഖ്യാപനം നടത്തണമെന്നും ഇന്ത്യ കഴിഞ്ഞ ദിവസങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഷയം റഷ്യന്‍ പ്രസിഡന്റ് പുടിനുമായും സംസാരിച്ചിരുന്നു. താത്കാലികമായെങ്കിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. വെടിനിർത്തൽ നിലവിൽ വരുന്നതോടെ, ഉക്രൈനിൽ കുടുങ്ങി കിടക്കുന്നവരെ എത്രയും വേഗം ഒഴിപ്പിക്കും. അതിനായുള്ള നീക്കങ്ങൾ ഇന്ത്യൻ എംബസിയും കേന്ദ്രസർക്കാരും ആരംഭിച്ച് കഴിഞ്ഞു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ സംബന്ധിച്ച് ഏറ്റവും ആശ്വാസകരമായ പ്രഖ്യാപനമാണ് ഇപ്പോൾ റഷ്യ നടത്തിയിരിക്കുന്നത്.
Also Read:തെറ്റ് ചെയ്തിട്ടില്ല, അതുകൊണ്ട് ആത്മഹത്യ ചെയ്യില്ല, പക്ഷെ, ആ ആറ് പേർ എന്നെ അപായപ്പെടുത്തും: അഞ്ജലി
ഇന്ത്യയെ കൂടാതെ, റഷ്യയുമായി അനുകൂല നിലപാട് പ്രഖ്യാപിച്ച പല രാജ്യങ്ങളും ഇതേ ആവശ്യം പലയാവർത്തി ഉന്നയിച്ചിരുന്നു. തങ്ങളുടെ പൗരന്മാരെ രക്ഷപെടുത്തുന്നതിനായി, ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ചെലുത്തിയ സമ്മര്‍ദ്ദ ഫലമായാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സുരക്ഷിത ഇടനാഴി ഒരുക്കണമെന്ന ആവശ്യം ഉന്നയിച്ച് രണ്ട് പ്രാവശ്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനുമായി സംസാരിച്ചത്. രക്ഷാപ്രവർത്തനത്തിനായി ഇടനാഴികൾ തുറക്കുമെന്നും, രക്ഷാപ്രവർത്തനം തങ്ങൾ ഇടപെട്ട് നടത്തുമെന്നും റഷ്യ വ്യക്തമാക്കി.
Post Your Comments