വിഴിഞ്ഞം: കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് കടലില്‍ ചാടി ജീവനൊടുക്കാന്‍ അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയുടെ ശ്രമം. എന്നാല്‍, ലോട്ടറി കച്ചവടക്കാരന്റെ ഇടപെടൽ യുവതിയെ രക്ഷിച്ചു.
വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. വട്ടപ്പാറ സ്വദേശിയായ യുവതിയാണ് വിഴിഞ്ഞം ആഴിമലയില്‍ കടലില്‍ ചാടാനായി എത്തിയത്. അപകടം നിറഞ്ഞ പാറക്കൂട്ടങ്ങളിലേക്ക് പോകാനിറങ്ങിയ യുവതി അവിടെ കണ്ട ലോട്ടറി കച്ചവടക്കാരനോട് ഫോണ്‍ വിളിക്കാനുള്ള സഹായം തേടി.
Read Also : സംസ്ഥാനത്ത് പോലീസ് മേധാവിയുടെ പേരിൽ ഓണ്‍ലൈൻ തട്ടിപ്പ്: അധ്യാപികയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ
ഫോണില്‍ സംസാരിക്കുന്നത് കേട്ട് പന്തികേട് തോന്നിയ കച്ചവടക്കാരന് ഉടനെ ക്ഷേത്ര സെക്രട്ടറിയെ അറിയിച്ചു. ഓടിയെത്തിയ ക്ഷേത്ര ഭാരവാഹികള്‍ തീരത്തേക്ക് ഇറങ്ങിയ യുവതിയെ തടഞ്ഞ് നിര്‍ത്തി. പിന്നാലെ, പൊലീസിന്റെ സഹായത്തോടെ യുവതിയെ ഭര്‍ത്താവിനൊപ്പം അയച്ചു.
ഏഴ് മാസങ്ങള്‍ക്ക് മുന്‍പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. അഞ്ച് മാസം ഗര്‍ഭിണിയാണെന്നും വീടുവയ്പുമായുള്ള പ്രശ്നമാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്നും യുവതി പറഞ്ഞു.
Post Your Comments