കൊച്ചി: ടാറ്റൂ ചെയ്യുന്നതിനിടെ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ പരാതിയുമായി കൂടുതൽ യുവതികൾ രംഗത്ത്. പി.എസ് സുജേഷിനെതിരെയാണ് യുവതികളുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം അഞ്ചു വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ഇത് വരെ ആറ് പേരാണ് പരാതി നൽകിയത്. 2017 മുതൽ ലൈംഗിക പീഡനമുണ്ടായെന്നാണ് യുവതികളുടെ മൊഴി. കൂടുതൽ പേരെ സുജേഷ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നതിലും പൊലീസിന് വ്യക്തത ലഭിച്ചിട്ടുണ്ട്. പരാതി ഉയർന്നതോടെ ഇയാൾ ഒളിവിൽ പോയി. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Read Also: 57 പേരുടെ മരണത്തിനിടയാക്കിയ പാക് പള്ളി സ്ഫോടനം: ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു
നിലവിൽ, ആറ് കേസുകളാണ് സുജേഷിനെതിരെ രജിസ്റ്റർ ചെയ്തത്. നാല് കേസുകൾ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂർ സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇമെയിൽ വഴിയാണ് ബംഗ്ലുരുവിൽ താമസിക്കുന്ന മലയാളി യുവതി പരാതി നൽകിയത്. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസമാണ് ഒരു യുവതി തുറന്നു പറഞ്ഞത്.
Post Your Comments