തൃശൂർ: കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി മൂന്ന് വർഷം പിന്നിടുമ്പോൾ സംസ്ഥാനത്തെ 36.87 ലക്ഷം കർഷകർക്ക് ലഭിച്ചത് 6,413.36 കോടി രൂപ. നാല് മാസം കൂടുമ്പോൾ 2,000 രൂപ വീതം പ്രതിവർഷം 6,000 രൂപയാണ് കർഷകർക്കെത്തുന്നത്.
2021 ഡിസംബർ മുതൽ ഈ മാസം വരെയുള്ള, പത്താം ഗഡു വിതരണം തുടരുമ്പോൾ 24.29 ലക്ഷം പേർക്ക് മുഴുവൻ തുകയും ലഭിച്ചു.
അതേസമയം, തുടർന്നും പണം ലഭിക്കാൻ ഇ-കെ.വൈ.സി പുതുക്കണം. പെൻഷൻ മസ്റ്ററിംഗ് പോലെയുള്ള ഈ പ്രക്രിയ മാർച്ച് 31നകം പൂർത്തിയാക്കണം. അംഗങ്ങളല്ലാത്ത, കൃഷിയോഗ്യമായ ഭൂമിയുള്ളവർക്ക് അക്ഷയ കേന്ദ്രം, മൊബൈൽ ആപ്പ്, പോർട്ടൽ, കൃഷിഭവൻ എന്നിവ വഴി അപേക്ഷിക്കാം.
Post Your Comments