തൊടുപുഴ: ഗാഡ്ഗില്‍ – കസ്തൂരിരംഗന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് തെറ്റുപറ്റിയെന്ന് ഒടുവിൽ സമ്മതിച്ച് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍. വിഷയത്തിലെ കോണ്‍ഗ്രസിന്റെ നിലപാട് തെറ്റിപ്പോയി. പി.ടി തോമസ് സ്വീകരിച്ച നിലപാട് ആയിരുന്നു ശരി. അന്നത്തെ കോൺഗ്രസ് നിലപാടിൽ ഇപ്പോൾ ഖേദിക്കുകയാണെന്ന് കെ. സുധാകരൻ ഇടുക്കിയിൽ പറഞ്ഞു. കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി. എന്ത് വില കൊടുത്തും കെ റെയില്‍ പദ്ധതി നടപ്പാക്കുന്നത് തടയും. പിണറായിയുടെ കെ റയിൽ പദ്ധതി കേരളത്തെ വലിയ കടക്കെണിയിൽ തള്ളിയിടുമെന്നും സുധാകരൻ ആരോപിച്ചു.
ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്‍ വധക്കേസിലെ ഒന്നാം പ്രതിയും, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നിഖില്‍ പൈലിയെ സുധാകരന്‍ തന്റെ പ്രസംഗത്തിൽ ന്യായീകരിച്ചു. കുത്തിയത് നിഖിൽ പൈലി അല്ലെന്നും, നിരപരാധികളാണ് ജയിലില്‍ കിടക്കുന്നതെന്നും സുധാകരന്‍ അവകാശപ്പെട്ടു. നിഖില്‍ പൈലി ധീരജിനെ കുത്തിയത് ആരും കണ്ടിട്ടില്ല. കേസിന്റെ സത്യാവസ്ഥ പുറത്ത് വരണമെന്നും സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സുധാകരന്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. പിണറായിയുടെ ഭരണം നാടിനുവേണ്ടി അല്ലെന്നും, അദ്ദേഹത്തിന്റെ നീക്കങ്ങൾ സ്വന്തം കുടുംബം മെച്ചപ്പെടുത്താൻ മാത്രമാണെന്നും സുധാകരന്‍ പരിഹസിച്ചു.
Post Your Comments