കാബൂൾ: ഇന്ത്യ, പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ്. ഒരേസമയം, രണ്ട് ദൗത്യമാണ് ഇന്ത്യ നടത്തുന്നത്. ഒന്ന്, ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെയെല്ലാം നാട്ടിലെത്തിക്കുന്ന ‘ഓപ്പറേഷൻ ഗംഗ’. മറ്റൊന്ന്, താലിബാൻ അധിനിവേശത്തിന് പിന്നാലെ ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്ന അഫ്ഗാൻ ജനതയ്ക്ക് കൈയ്യയച്ചുള്ള സഹായം. ലോകത്തിന് തന്നെ മാതൃകയാവുകയാണ് ഇന്ത്യ.
കൂടെ നിൽക്കുന്നുവെന്ന് താലിബാനോട് പരസ്യമായും രഹസ്യമായും പറഞ്ഞ പാകിസ്ഥാന്റെ യഥാർത്ഥ മുഖം താലിബാൻ തിരിച്ചറിയുന്നിടത്താണ്, ലോകത്തിന് തന്നെ മാതൃകയായി ഇന്ത്യ തലയുയർത്തി നിൽക്കുന്നത്. ദാരിദ്ര്യം കൊടുമ്പിരി കൊണ്ടിരിക്കുന്ന അഫ്‌ഗാനിസ്ഥാനിലേക്ക് ഇന്ത്യ കയറ്റി അയച്ച ഗോതമ്പ് ഏറെ ഗുണമേന്മയുള്ളത്. അഫ്ഗാൻ ജനതയുടെ പട്ടിണി മാറ്റാൻ ഇന്ത്യ നൽകിയത് 50,000 മെട്രിക് ടൺ ഗോതമ്പ് ആണ്. 2000 മെട്രിക് ടൺ ഗോതമ്പുമായി ഇന്ത്യയുടെ രണ്ടാമത്തെ വാഹനവ്യൂഹം വെള്ളിയാഴ്ച അഫ്‌ഗാനിൽ എത്തിച്ചെർന്നു. ഇതോടെ, അഫ്ഗാൻ ജനതയ്ക്ക് ഇന്ത്യ നൽകിയ വാക്ക് പാലിച്ചിരിക്കുകയാണ്. എന്നാൽ, ‘ചങ്കായി’ കൂടെ നിന്ന പാകിസ്ഥാൻ നലകിയത് ഭക്ഷ്യയോഗ്യമല്ലാത്ത, പുഴുവരിച്ച ഗോതമ്പാണ്. താലിബാൻ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഉക്രൈൻ – റഷ്യ പ്രതിസന്ധി രൂക്ഷമാകുന്നതിനിടയിലാണ് അധികമാരും അറിയാതിരുന്ന ‘അഫ്‌ഗാന് ഒരു കൈ സഹായ’മെന്ന പ്രവർത്തനം ഇന്ത്യ നടത്തിയത്. വ്യാഴാഴ്ച അമൃത്സറിലെ അട്ടാരിയിൽ നിന്ന് ഇത്തരമൊരു വാഹനവ്യൂഹം പുറപ്പെട്ട വിവരം ഇന്ത്യൻ മാധ്യമങ്ങൾ പോലും അധികം അറിഞ്ഞിരുന്നില്ല. താലിബാൻ, ഔദ്യോഗികമായി പുറത്തുപറയുമ്പോഴാണ് ‘ഓപ്പറേഷൻ ഗംഗ’യ്ക്കിടയിലും ഇന്ത്യ തങ്ങളുടെ വാക്ക് പാലിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോയിരുന്നു എന്ന് വ്യക്തമാകുന്നത്. ഇന്ത്യയുടെ നിലപാടിന് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്.
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി, 20,000 ഇന്ത്യക്കാരെ ഇതുവരെ ഉക്രൈന്‍ അതിര്‍ത്തി കടത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇനിയും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉക്രൈനിലുണ്ട്. അവസാന വിദ്യാര്‍ത്ഥിയേയും നാട്ടിലെത്തിക്കുന്നതുവരെ ഓപ്പറേഷന്‍ ഗംഗ തുടരുമെന്നും അരിന്ദം ബാഗ്ചി വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമാക്കി. ഒരാളെ പോലും ഉക്രൈനിലെ മണ്ണിൽ ഉപേക്ഷിച്ച് പോരില്ല എന്ന കടുത്ത തീരുമാനത്തിലാണ് കേന്ദ്രസർക്കാർ.
Post Your Comments