AlappuzhaKeralaNattuvarthaLatest NewsNews

ഗ്യാസ് ഗോഡൗണിന് സമീപം തീപിടുത്തം : സമയോചിത ഇടപെടൽ കാരണം ഒഴിവായത് വൻ ദുരന്തം

അകംകുടി അരണപ്പുറം ജംഗ്ഷന് തെക്കുഭാഗത്തുള്ള ഇൻഡേൻ ഗ്യാസ് ഗോഡൗണിന് സമീപത്തെ പറമ്പിലാണ് തീപിടുത്തമുണ്ടായത്

ആലപ്പുഴ: ഗ്യാസ് ഗോഡൗണിന് സമീപം വൻ തീപിടുത്തം. നാട്ടുകാരുടെ സമയോചിത ഇടപെടൽ കാരണം വൻ ദുരന്തമാണ് ഒഴിവായത്. കഴിഞ്ഞദിവസം വൈകുന്നേരം 5.30 ഓടെയാണ് സംഭവം.

അകംകുടി അരണപ്പുറം ജംഗ്ഷന് തെക്കുഭാഗത്തുള്ള ഇൻഡേൻ ഗ്യാസ് ഗോഡൗണിന് സമീപത്തെ പറമ്പിലാണ് തീപിടുത്തമുണ്ടായത്. പറമ്പിൻ്റെ ഉടമ കരിയിലകൾ വലിച്ചു കൂട്ടി തീയിട്ടതിനെ തുടർന്നാണ് തീപിടുത്തമുണ്ടായത്. ഉണങ്ങിയ കരിയിലകൾക്ക് തീപിടിച്ച് ആളിപ്പടരുകയായിരുന്നു.

Read Also : ‘ആകെയുള്ളത് ഒരു വനിതാ അംഗം, ലീഗുകാര്‍ക്ക് ക്ലാസെടുക്കാന്‍ ഇനിയും വരില്ലേ’: സിപിഎമ്മിനെ പരിഹസിച്ച് ഫാത്തിമ

തെങ്ങിലേക്കും തേക്ക് മരത്തിലേക്കും തീ പടരുന്നത് കണ്ട് ഓടിക്കൂടിയ പരിസരവാസികളും നാട്ടുകാരും സമീപത്തെ വീട്ടിൽ നിന്ന് ഹോസ് വഴിയും കൈയ്യിൽ കിട്ടിയ പാത്രങ്ങളിലും ബക്കറ്റുകളിലും വെള്ളം കോരി ഒഴിച്ചു തീ കൂടുതൽ പടരാതെ നോക്കുകയായിരുന്നു. വിവരമറിഞ്ഞ് ഹരിപ്പാട് ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

സീനിയർ ഫയർ ആൻറ് സേഫ്റ്റി ഓഫീസർ ജയ്സസൺ പി ജോണിൻ്റെ നേതൃത്വത്തിൽ ഫയർ ഓഫീസന്മാരായ ബിനോയ്, വിശ്വം, ആർ.ഷാജി, അരുൺ, സക്കീർ ഹുസൈൻ, ഹോം ഗാർഡുമാരായ അജയകുമാർ, സഞ്ജയ് എന്നിവരാണ് തീ അണച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button