എറണാകുളം : ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട. അങ്കമാലിയിൽ നിന്നും പത്ത് കിലോ കഞ്ചാവും ഒന്നരകിലോ ഹാഷിഷ് ഓയിലും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കീഴ്മാട് സ്വദേശി അഖിൽരാജ്, കരുമാലൂർ സ്വദേശി ഷാഹുൽ ഹമീദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് പറവൂരിൽ നിന്ന് രണ്ടര കിലോ കഞ്ചാവും ഒൻപത് ഗ്രാം ഹാഷിഷുമാണ് പിടിച്ചെടുത്തത്.
മുനമ്പം ഡി.വൈ.എസ്.പി എസ്. ബിനുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന. പറവൂരിൽ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറിൽ നിന്നും പ്രതികളിലൊരാളുടെ വാടക വീട്ടിൽ നിന്നുമാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്. അങ്കമാലിയിൽ ഒരു ഫ്ലാറ്റിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.
Read Also : നാറ്റോയെ വെല്ലുവിളിച്ച് പുടിൻ: നോ ഫ്ളൈറ്റ് സോൺ പ്രഖ്യാപിച്ചാൽ നേർക്കു നേർ യുദ്ധം
അന്വേഷണ സംഘത്തിൽ മുനമ്പം ഡി.വൈ.എസ്.പി എസ്.ബിനു, പറവൂർ ഇൻസ്പെക്ടർ ഷോജോ വർഗ്ഗീസ്, എസ്.ഐമാരായ പ്രശാന്ത് പി നായർ, ബിജു.സി.ആർ, എ.എസ്.ഐ അഭിലാഷ്, പൊലീസുകാരായ ശരത് ബാബു, ബ്രിജിൻ, സൂരജ്, ആസാദ്, ബിന്ദു എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments