ചോളം ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ ഒരു ഭക്ഷണമാണ്. ചോളം ഉപയോഗിച്ച് ചോളം ഇഡലി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
ചോളം-ഒന്നര കപ്പ്
ഉഴുന്ന്-മുക്കാല്‍കപ്പ്
ബംഗാള്‍ ഗ്രാം ദാല്‍-1 ടേബിള്‍സ്പൂണ്‍ (വറുത്തത്)
പച്ചമുളക്-4
തേങ്ങ-2 ടേബിള്‍ സ്പൂണ്‍
കടുക്-1 ടീസ്പൂണ്‍
കായപ്പൊടി-അര ടീസ്പൂണ്‍
മല്ലിയില
ഉപ്പ്
എണ്ണ
Read Also : നിത്യപാരായണത്തിന് വിശിഷ്ട മന്ത്രങ്ങൾ
തയ്യാറാക്കുന്ന വിധം
ചോളം, ഉഴുന്നുപരിപ്പ് എന്നിവ വെള്ളത്തിലിട്ടു കുതിര്‍ക്കുക. ഇത് വെള്ളമൂറ്റി പച്ചമുളക്, ബംഗാള്‍ ഗ്രാം ദാല്‍ എന്നിവ ചേര്‍ത്ത് മയത്തില്‍ അരയ്ക്കണം. ഇതില്‍ തേങ്ങ. ഉപ്പ്, മല്ലിയില, കായപ്പൊടി എന്നിവ കലക്കി വയ്ക്കുക.
ഒന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞ് മാവ് മൃദുവാകുമ്പോള്‍ ഇഡലിത്തട്ടിലൊഴിച്ച് ഇഡലി തയ്യാറാക്കാം.
Post Your Comments