രാജപുരം: ബസ് കാത്ത് നില്‍പ്പു കേന്ദ്രത്തിലേക്ക് ജീപ്പ് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
കള്ളാര്‍ അടോട്ടുകയ സ്വദേശിനികളും രാജപുരം ഹോളി ഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനിയുമായ റെയ്‌ന റജി (15), ആറാംക്ലാസ് വിദ്യാര്‍ത്ഥിനി എസ്തര്‍ ഷോബിത്ത് (12), എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അപകടത്തിൽ പരിക്കേറ്റ ഇരുവരെയും കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും, എസ്തറിന്റെ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Read Also : മമത ബാനർജി സഞ്ചരിച്ച വിമാനം ആകാശച്ചുഴിയിൽ: ഡിജിസിഎയോട് റിപ്പോർട്ട് തേടി ബംഗാൾ സർക്കാർ
ചെറിയ കള്ളാറിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. സ്‌കൂളിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുന്നതിനിടെ കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വന്ന ജീപ്പാണ് അപകടമുണ്ടാക്കിയത്. എതിരെ വന്ന കാറിനെ ഇടിച്ച ശേഷമാണ് ജീപ്പ് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയത്. അപകടമുണ്ടാക്കിയ രാജപുരം പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു.
Post Your Comments