COVID 19corona positive storiesLatest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 363 പുതിയ കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. വെള്ളിയാഴ്ച്ച സൗദി അറേബ്യയിൽ 363 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 559 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് വെള്ളിയാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: റഷ്യ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥത ചർച്ചക്ക് തയ്യാർ: പുടിനുമായി ടെലഫോണിൽ ബന്ധപ്പെട്ട് സൗദി കിരീടാവകാശി

7,46,836 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,26,351 പേർ രോഗമുക്തി നേടി. 9,005 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 461 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. 61,258,397 കോവിഡ് വാക്‌സിൻ ഡോസുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്.

Read Also: ഉക്രൈനിൽ അവശേഷിക്കുന്നത് മൂവായിരത്തിൽ താഴെ ഇന്ത്യക്കാർ, നേപ്പാൾ, ബംഗ്ലാദേശ് പൗരന്മാരെയും രക്ഷപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button