കൊച്ചി: റഷ്യന്‍ സൈനിക ആക്രമണം നടക്കുന്ന ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ, തിരികെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ തുടക്കം കുറിച്ച ‘ഓപ്പറേഷൻ ഗംഗ’ വഴി ആയിരക്കണക്കിന് പേരെയാണ് നാട്ടിലെത്തിച്ചത്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതിനിടെ, നാട്ടിലെത്തിയവരിൽ ചില മലയാളി വിദ്യാർത്ഥികൾ കേന്ദ്രസർക്കാരിനെയും ഇന്ത്യൻ എംബസിയെയും കുറ്റപ്പെടുത്തുന്നതിന്റെയും പഴി ചാരുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു. ഉക്രൈനിലെ ഇന്ത്യന്‍ എംബസി തങ്ങളെ സഹായിച്ചില്ലെന്നും, തങ്ങൾ സ്വയം കഷ്ടപ്പെട്ടാണ് നാട്ടിലെത്തിയതെന്നും, ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി കേന്ദ്രസർക്കാർ അയച്ച വിമാനത്തിൽ നാട്ടിലെത്തിയ വിദ്യാർത്ഥികൾ പറഞ്ഞു.
ഇപ്പോഴിതാ, ഇത്തരം വാദങ്ങളെ പൊളിച്ചടുക്കുകയാണ് ഉക്രൈനിൽ നിന്ന് നാട്ടിലെത്തിയ പെൺകുട്ടികൾ. സർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന് ഒരിക്കലും പറയാൻ ആകില്ലെന്നും, തങ്ങൾ ഇന്ന് നാട്ടിൽ നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം, അവരുടെ കഴിവാണെന്നും ഉക്രൈനിൽ നിന്നും നാട്ടിലെത്തിയ മലയാളി വിദ്യാർത്ഥിനിയായ അഭിരാമി അജിത്ത് പറയുന്നു. എംബസി തുടക്കം മുതൽ നല്ല സഹകരണമായിരുന്നുവെന്നും പെൺകുട്ടി പറയുന്നു.
Also Read:ബിഹാറിൽ വൻ സ്‌ഫോടനം: 7 മരണം, 10 പേർക്ക് പരുക്ക്
‘മൂവർണ്ണ പതാക ഇല്ലാതെ ഉക്രൈനിലൂടെ യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ എംബസി ഞങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഞങ്ങളുടെ സുരക്ഷയെ കരുതിയായിരുന്നു അത്. വാഹങ്ങളിലെല്ലാം പതാക ഉണ്ടായിരുന്നു. ഒരു മുൻകരുതൽ ആയിരുന്നു അത്. കീവിൽ യുദ്ധം നടക്കുമ്പോൾ, അവിടെയുള്ളവർ അതിർത്തിയിലെത്തിക്കുക എന്നത് ചെറിയ കാര്യമല്ല. ഒരുപാട് പേർ ഇനിയും എത്താനുണ്ട്. എംബസി നല്ല സഹകരണം ആയിരുന്നു’, അഭിരാമി പറയുന്നു.
അതേസമയം, ഉക്രൈനിൽ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനം നടത്തിയ സംഭവം വിവാദമായിരുന്നു. ഉക്രൈനിലെ ഇന്ത്യന്‍ എംബസി തങ്ങളെ സഹായിച്ചില്ലെന്നാണ് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ ആരോപിച്ചത്. എന്നാൽ, റഷ്യ – ഉക്രൈൻ യുദ്ധം തുടങ്ങുന്നതിന് മുൻപ് തന്നെ, ഉക്രൈനിൽ കഴിയുന്ന വിദ്യാർത്ഥികളോട് നാട്ടിലേക്ക് തിരിക്കണമെന്ന് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച്, നിരവധി പേർ നാട്ടിലെത്തിയിരുന്നു.
Post Your Comments