Latest NewsNewsIndia

ബിഹാറിൽ വൻ സ്‌ഫോടനം: 7 മരണം, 10 പേർക്ക് പരുക്ക്

പരുക്കേറ്റവരെ മായാഗഞ്ചിലെ ജെഎല്‍എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭഗൽപ്പൂർ: മൂന്ന് നില കെട്ടിടത്തിൽ ഉണ്ടായ സ്‌ഫോടനത്തിൽ 7 മരണം. 10 പേർക്ക് പരുക്കേറ്റു. നിർമാണത്തിൽ ഏർപ്പെട്ടിരുന്നവരാണ് അപകടത്തിൽ ഇരകളായതെന്ന് അധികൃതർ അറിയിച്ചു. ജനവാസ മേഖലയിലാണ് സ്ഫോടനമുണ്ടായതെന്നും സമീപത്തുള്ള വീടുകൾക്കും കേടുപാടുകൾ സംഭവിച്ചെന്നും ജില്ലാ കളക്ടർ സുബ്രത് കുമാർ സെൻ പറഞ്ഞു. അന്വേഷണം ആരംഭിച്ചതായി കളക്ടർ അറിയിച്ചു.

അതേസമയം, പടക്ക നിര്‍മാണത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന നാടന്‍ ബോംബുകള്‍, വെടിമരുന്ന്, പടക്കങ്ങള്‍ എന്നിവയാണ് സ്ഫോടനത്തിനു കാരണമായതെന്ന് ഭഗല്‍പ്പൂര്‍ റേഞ്ച് ഡിഐജി പറഞ്ഞു. സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ 15 പേര്‍ കുടുങ്ങിയതായി പോലിസ് പറയുന്നു.

Read Also: ഉക്രൈൻ അധിനിവേശത്തിനെതിരെ യുഎൻ ജനറൽ അസംബ്ലിയിൽ റഷ്യയ്‌ക്കെതിരായി ചരിത്രപരമായ വോട്ടെടുപ്പ്

പരുക്കേറ്റവരെ മായാഗഞ്ചിലെ ജെഎല്‍എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തതാര്‍പൂര്‍ പൊലീസ് സ്‌റ്റേഷന് കീഴിലുള്ള കജ്‌വാലി ചക് ഗ്രാമത്തില്‍ രാത്രി 11.30 ഓടെയായിരുന്നു സ്‌ഫോടനം. സമീപത്തുള്ള നാല് വീടുകള്‍ക്ക് സ്‌ഫോടനത്തില്‍ കേടുപാടുണ്ടായി.

shortlink

Post Your Comments


Back to top button